cpikottayam-6

തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും കോട്ടയം വൈക്കത്തെ സിപിഐയിൽ ഭിന്നത രൂക്ഷമാവുന്നു. ടിവി പുരം പഞ്ചായത്തിൽ നിന്ന് ഇരുന്നൂറിലധികം കുടുംബങ്ങൾ പാർട്ടി വിടുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് തോൽവിയുടെ അവലോകനത്തിനായി സിപിഐ ജില്ലാ എക്സിക്യൂട്ടീവും ജില്ലാ കൗൺസിലും ഇന്നും നാളെയുമായി ചേരും.

വൈക്കത്തെ കർഷക തൊഴിലാളികളും, ചെത്തുതൊഴിലാളികളുമായ പാർട്ടി കുടുംബങ്ങൾ ബിജെപിയിലേക്ക് പോയതിനെ സിപിഐയുടെ ജില്ലാ സംസ്ഥാന നേതൃത്വങ്ങൾ പുച്ഛത്തോടെ കണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. കൂടാതെ പാർട്ടിയുടെ മുൻ എംഎൽഎ കെ അജിത്ത് ബിജെപിയിൽ ചേർന്നത് വൻ തിരിച്ചടിയായി.തലയാലം പഞ്ചായത്തിന് പുറമേ ടിവി പുരം പഞ്ചായത്തിലേക്കും തർക്കങ്ങൾ ബാധിച്ചു. നേതാക്കൾ തമ്മിലുള്ള ഭിന്നത രൂക്ഷം. ഇക്കാര്യങ്ങൾ വ്യക്തമാക്കി 

ടിവി പുരത്തെ 65 പാർട്ടി കുടുംബങ്ങൾ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്പരാതി നൽകി. തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച അവലോകനത്തിനായി ചേരുന്ന ജില്ലാ എക്സിക്യൂട്ടീവും ജില്ലാ കൗൺസിലും എന്തു തീരുമാനമെടുക്കുമെന്നാണ് വൈക്കത്തെ പാർട്ടി പ്രവർത്തകർ ഉറ്റു നോക്കുന്നത്.

പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രണ്ടു ദിവസത്തെ യോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്. 

 

ENGLISH SUMMARY:

CPI Kottayam news highlights severe internal conflicts within the party in Vaikom following an election defeat. Over two hundred families are reportedly considering leaving the party in TV Puram Panchayat due to leadership disputes and perceived neglect of worker concerns.