tp-peethambaran-100th-birthday

TOPICS COVERED

സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യം ടി.പി. പീതാംബരൻ നൂറിന്റെ നിറവിൽ. എറണാകുളം പള്ളുരുത്തിയിലെ വീട്ടിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു വിശ്രമജീവിതം നയിക്കുമ്പോഴും, താൻ വിശ്വസിക്കുന്ന സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് മാത്രമാണ് ഇപ്പോഴും മുൻഗണന നൽകുന്നത്.  

​നൂറാം ജന്മദിനത്തിലും വലിയ ആഘോഷങ്ങൾക്കൊന്നും ടി.പി പീതാംബരൻ മുതിരുന്നില്ല. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ വസതിയിലെത്തി സ്നേഹാശംസകൾ നേർന്നു. പലരും മധുരം പങ്കുവെച്ചും ഓർമ്മകൾ പുതുക്കിയും ഈ നിമിഷം ധന്യമാക്കി. ​1948-ൽ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരിക്കെ തന്നെ പൊതുരംഗത്ത് സജീവമായിരുന്നു. അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങിയെങ്കിലും വൈകാതെ തന്നെ സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി.

 സോഷ്യലിസ്റ്റ് ആശയങ്ങളിൽ അടിയുറച്ചു നിന്നു. ​എൻ.സി.പി സംസ്ഥാന അധ്യക്ഷൻ, ദേശീയ ജനറൽ സെക്രട്ടറി എന്നീ പദവികൾ അദ്ദേഹം അലങ്കരിച്ചു. നിലവിൽ അഖിലേന്ത്യാ സെക്രട്ടറിയായി തുടരുന്ന അദ്ദേഹം, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ ഓരോ ചലനങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. 

​കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കുമൊപ്പം ലളിതമായ രീതിയിൽ ജന്മദിനം ആഘോഷിക്കുമ്പോൾ, പുതുതലമുറയ്ക്ക് വലിയൊരു പാഠപുസ്തകമായി മാറുകയാണ് ഈ രാഷ്ട്രീയ ജീവിതം.

ENGLISH SUMMARY:

T.P. Peethambaran, a gentle presence in socialist politics, has reached his 100th year. Despite retiring from active politics and living a peaceful life, he still prioritizes the socialist ideals he believes in.