എസ്ഐആറില്‍ പങ്കെടുത്ത ബിഎല്‍ഒമാര്‍ക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് പരാതി. ഓരോ ബിഎല്‍ഒമാര്‍ക്കും 2000 രൂപയാണ് ലഭിക്കേണ്ടത്. വാര്‍ഷികാനുകൂല്യങ്ങളും ഇതുവരെ അനുവദിച്ചിട്ടില്ലെന്ന് ബിഎല്‍ഒമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ഒക്ടോബറില്‍ ആരംഭിച്ച എസ്ഐആര്‍ ഫെബ്രുവരിയിലാണ് അവസാനിച്ചത്. ഓരോ വീട്ടിലും മൂന്നും നാലും തവണ കയറിയിറങ്ങിയാണ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. എന്നിട്ടും പ്രതിഫലമായി അനുവദിച്ച 2000 രൂപ ഇതുവരെയും ലഭിച്ചിട്ടില്ല.
അവധിദിവസങ്ങള്‍ പോലുമില്ലാതെയാണ് പലരും ജോലി പൂര്‍ത്തിയാക്കിയത്. മാനസികസമര്‍ദം അനുഭവിച്ചവരുമേറെ.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ സ്ലിപ്പ് വിതരണം, ഹോം വോട്ടിങ് ചുമതലകള്‍ എന്നിവയുടെ പ്രതിഫലവും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതിഫലം ഉടന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ബേപ്പൂര്‍ മണ്ഡലത്തിലെ 227 ബിഎല്‍ഒമാര്‍ കലക്ടര്‍ക്ക് പരാതി നല്‍കി. കോഴിക്കോട് മാത്രം ആയിരത്തോളം ബിഎല്‍ഒമാരുണ്ട്