വീടിന്‍റെ പുനര്‍ നിര്‍മാണത്തിനായി രണ്ടു ലോണായി 70 ലക്ഷം രൂപയാണ് വായ്പയെടുത്തതെന്ന് എം.കെ മുനീര്‍. 70 ലക്ഷത്തില്‍ 60 ലക്ഷത്തോളം തിരിച്ചടച്ചു. ഇനി 58-59 ലക്ഷം അടയ്ക്കാനുണ്ടെന്നും മുനീര്‍ പറഞ്ഞു. ഒറ്റത്തവണയായി 49 ലക്ഷം രൂപ അടച്ച് വായ്പ അവസാനിപ്പിക്കാനുള്ള സാധ്യത ട്രൈബ്യൂണല്‍ മുന്നോട്ട് വച്ചിട്ടുണ്ട്. മാര്‍ച്ച് 31 ആണ് ഇതിന്‍റെ അവസാന തീയതി. 

''ഒറ്റത്തവണയായി 49 ലക്ഷം അടയ്ക്കാം. അത് അടയ്ക്കാതിരുന്നാല്‍ 58 ലക്ഷത്തിലേക്ക് പോകും. വായ്പയുടെ കാര്യം ഇപ്പോള്‍ റവന്യു റിക്കവറി ട്രൈബ്യൂണലിലാണുള്ളത്. അവര്‍ വീട്ടില്‍ വന്നിരുന്നു'' എന്നും മുനീര്‍ പറഞ്ഞു. നേതൃത്വത്തോട് ആലോചിക്കാതെ എടുത്ത തീരുമാനമാണിത്. അതിനാല്‍ പാര്‍ട്ടിയോട് തിരിച്ചടവ് ചോദിക്കുന്നത് ശരിയാണെന്ന് വിശ്വസിക്കുന്നൊരാളല്ല താനെന്നും മുനീര്‍ പറഞ്ഞു.

കാലാകാലം എംഎല്‍എ ശമ്പളം കിട്ടുമെന്ന് വിചാരിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്നും ഇനി വരുമാനത്തിന് വേറെ മാര്‍ഗം നോക്കണമെന്നും മുനീര്‍ പറഞ്ഞു. കാലാകാലം എംഎല്‍എ ശമ്പളം കിട്ടുമെന്ന് വിചാരിച്ച് ജീവിക്കാന്‍ സാധിക്കുമോ. ഇനി വേറെ മാര്‍ഗം നോക്കണം. ഒരു പബ്ലിഷിങ് ഹൗസുണ്ട്. വളാഞ്ചേരിയില്‍ വാടകകെട്ടിടത്തില്‍ ഒരു ആശുപത്രി നടത്തുന്നുണ്ട്. കച്ചവടം എനിക്ക് പറഞ്ഞതല്ല. അതില്‍ നിന്നൊന്നും വരുമാനം ഇല്ലെന്ന് പറയാം. അത് ശ്രദ്ധിച്ച് ഇനി വരുമാനം നോക്കണം'' എന്നാണ് മുനീര്‍ പറഞ്ഞത്. 

പ്രതീക്ഷിച്ച രീതിയില്‍ സാമ്പത്തികമുണ്ടായില്ല. ജാഫർഖാൻ കോളനിയിലെ ഒരു വീട് വിറ്റ് ഒരു ഭാഗം അടച്ചു. ബാങ്ക് പരമാവധി സമയം നീട്ടി നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കാവിലെ മുനീറിന്റെ ക്രസന്റ് ഹൗസ് എന്ന വീടിനാണ് 48 ലക്ഷം രൂപയുടെ ബാധ്യതയുള്ളത്.

ENGLISH SUMMARY:

M.K. Muneer loan details reveal he borrowed 70 lakhs for house reconstruction, with approximately 60 lakhs already repaid. He is exploring options to settle the remaining loan amount of 58-59 lakhs, with a one-time payment of 49 lakhs being a possibility.