mani-vinayakan

അധോലോക നായകൻ ദാമോദരൻ ഉണ്ണി മകൻ ദിൽമാൻ ഇടക്കൊച്ചിക്ക്, ഇടുക്കി ഉടുമ്പൻചോല എംഎൽഎ എം എം മാണിയുമായി എന്താണ് ബന്ധം?. വിവാദങ്ങളൊഴിവാക്കി, തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും ഡ്യൂഡിനായി ജനപ്രതിനിധി സമയം നീക്കിവയ്ക്കുകയും ചെയ്തു . 

വെളളിത്തിരയിൽ സുപരിചിതനും, മലയോര മേഖലയ വിറപ്പിക്കുന്ന നേതാവുമായ പി.പി. ശശി. നീലക്കൊടുവേലി തേടി ഹൈറേഞ്ചിലെത്തിയ ഡ്യൂഡ്. മലയാളിയെ ആർത്തുചിരിപ്പിച്ച കഥാപാത്രങ്ങൾ. പിപി ശശിയുടെ ശരീരഭാഷയുൾപ്പെടെ സംവിധായകൻ പകർത്തിയത് ഇടുക്കിക്കാരുടെ സ്വന്തം മണിയാശാൻ എന്ന എം എം മണിയിൽ നിന്ന്. വെളളിത്തിരയിൽ ഇരുവരും കണ്ടുമുട്ടുമോ ഇല്ലയോ എന്ന സസ്പെൻസുകൾക്കിടെയാണ് എം എം മണിയെ കാണാൻ, വിനായകനെകത്തിയത്. നെടുങ്കണ്ടം എംഎൽഎ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

കെ.കെ ജയചന്ദ്രൻ്റെ നാമനിർദ്ദേശപത്രിക സമർപ്പണവുമായി തിരക്കിലായിരുന്നു മണിയാശാൻ . മോഹൻലാലിനെയും മമ്മൂട്ടിയെയും ഇഷ്ടമാണെന്ന് മണിയാശാൻ.  ഒരു മണിക്കൂറോളം മണിയാശാനോടൊപ്പം ചിലവഴിച്ച ശേഷമാണ് വിനായകൻ പുറത്തിറങ്ങിയത്. ആട് സിനിമയുടെ മൂന്നാം ഭാഗത്തിലും പി.പി ശശി ചിരിയും ചിന്തയും വിളമ്പുന്നുണ്ട്. ഇതിനകം തന്നെ പി.പി. ശശിയുടെ സംഭാഷണ ശകലങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ തരംഗമാണ്. സിനിമയുടെ പ്രമോഷന് മണിയാശാനെ ക്ഷണിച്ചിരുന്നെങ്കിലും തിരക്കുകാരണം പങ്കെടുത്തിരുത്തില്ല. അതിനാലാണ് എം എംമണിയെ നേരിട്ട് കാണാൻ എത്തിയതെന്ന് വിനായകൻ .അവിടെയുണ്ടായിരുന്ന കുട്ടികളെയുൾപ്പെടെ ചേർത്ത് നിർത്തി ഫോട്ടോയെടുത്താണ് ഡ്യൂഡ് മടങ്ങിയത്

ENGLISH SUMMARY:

Vinayakan, a popular Malayalam actor, met with MM Mani, the Udumbanchola MLA, to discuss film promotions. This meeting generated buzz amidst the election season, highlighting the intersection of cinema and politics in Kerala.