vinayakan-reaction

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ മാവേലിക്കര പൊലീസ് കേസെടുത്തു. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. പരാതിക്കാരുടെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം അനുവാദമില്ലാതെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചതാണ് കേസിനാസ്പദമായ സംഭവം. 

 

മുംബൈയില്‍ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. ആലപ്പുഴയിൽ നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ ഈ വിഷയം പരിഗണിക്കുകയും, നടനെതിരെ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയുമായിരുന്നു. കമ്മീഷന്റെ നിർദ്ദേശത്തെത്തുടർന്ന് മാവേലിക്കര പൊലീസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

Mavelikkara Police have registered a case against actor Vinayakan after a complaint alleged he shared a minor girl's photograph on Facebook without permission. Investigation is underway.