വാഹനാപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. എറണാകുളം സ്വദേശി നവീൻ സിബി (25 ), തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മൻ (25) എന്നിവരാണ് മരിച്ചത്.
ഐ.ടി ജീവനക്കാരായ ഇരുവരും തിരുവല്ലത്ത് നിന്നും കോവളം ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. മൃദുല അപകട സ്ഥലത്തും, നവീൻ ആശുപത്രിയിൽ എത്തിച്ച സമയത്തുമാണ് മരിച്ചത്.
നവീൻ ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ എഞ്ചിനിയറും, മൃദുല കിൻഫ്രയിലെ ഐടി ജീവനക്കാരിയുമാണ്. നവീൻെറ ജൻമദിനമായിരുന്നു ഇന്ന്. തിരുവല്ലം ടോള്‍ പ്ലാസ് കഴിഞ്ഞപ്പോഴാണ് ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായത്. ഇരുവരുടെയും തലക്കാണ് ഗുരുതരമായി പരുക്കേറ്റത്. മൃദുല തെറിച്ചുപോയി നിലത്തു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.