Image: Facebook

Image: Facebook

ഒരു കുട്ടിക്ക് ഓട്ടോഗ്രാഫ് കൊടുക്കുന്ന നടന്‍ വിനായകന്റെ വിഡിയോ വൈറലാകുന്നു. കുട്ടി നല്‍കിയ പേപ്പറിലാകെ തലങ്ങും വിലങ്ങും കുത്തിവരച്ചാണ് തിരിച്ചുകൊടുത്തത്. ഇതിലും നന്നായി ഞാന്‍ വരയ്ക്കുമല്ലോ എന്നാകും ആ കുട്ടിയും  ചിന്തിച്ചുകാണുകയെന്നാണ് വിഡിയോ കണ്ടവരുടെ പ്രതികരണം. പേപ്പര്‍ തിരികെ കൊടുത്ത ശേഷം കുട്ടിയെ നോക്കി കണ്ണിറുക്കുന്നതും പുറത്തുവന്ന വിഡിയോയിലുണ്ട്. സോഷ്യല്‍മീഡിയയിലാകെ വിഡിയോ പ്രചരിക്കുകയാണ്. 

വിനായകന്‍ എന്ന നടനോട് ആരാധനയും , മനുഷ്യനോട് നിരാശയും തോന്നിപ്പോകുന്നുവെന്ന ക്യാപ്ഷനോടെ പല ഓണ്‍ലൈന്‍ മീഡിയകളും വിഡിയോ പങ്കുവയ്ക്കുന്നുണ്ട്. വിഡിയോയുടെ താഴെ വിനായകനെ വിമര്‍ശിച്ച് നിരവധി കമന്റുകള്‍ നിറയുകയാണ്. 

ഇത് ആ കുട്ടിക്ക് തന്നെ ചെയ്യാമായിരുന്നുവെന്നും സ്വബോധമില്ലാത്ത ഇയാളുടെ മുന്‍പിലേക്ക് കുട്ടിയെ വിട്ടവരെ പറഞ്ഞാല്‍ മതിയല്ലോ എന്നുള്‍പ്പെടെ പ്രതികരണങ്ങളുണ്ട്. എഴുത്തും വായനയും അറിയാത്തതിന്റെ പ്രശ്നമാണെന്നുള്‍പ്പെടെ പരിഹസിച്ചും പ്രതികരണങ്ങള്‍ കാണാം. 

Vinayakan's Autograph Gesture Goes Viral:

Vinayakan autograph videos are going viral, sparking mixed reactions from netizens. The actor's unique way of responding to a child's autograph request has become a major talking point online.