കുംഭമേളയിലെ വൈറൽ പെൺകുട്ടി മൊണാലിസ ഭോസ്‌ലെയും കാമുകനായ മുഹമ്മദ് ഫർമാനും കഴിഞ്ഞദിവസമാണ് വിവാഹിതരായത്. പ്രണയം വീട്ടുകാർ എതിർത്തതിനെ തുടർന്ന് ഇരുവരും തമ്പാനൂർ പൊലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിലെ ശ്രീനാരായണഗുരുവിന്റെ പ്രതിഷ്ഠയ്ക്ക് മുന്നിൽവെച്ച് ഇരുവരും വിവാഹിതരായി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവർ ഉൾപ്പെടെ വിവാഹത്തിന് എത്തിയിരുന്നു.
ഇപ്പോഴിതാ ഇതരമത വിശ്വാസിയായ യുവതിയുമായുള്ള വിവാഹത്തെ അംഗീകരിക്കല്ലെന്നും മൊണാലിസ വ്യത്യസ്ത മതത്തിൽപ്പെട്ടയാളായതിനാൽ വിവാഹത്തിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് ഫർമാന്റെ പിതാവ് ജാഫർ അലി പറഞ്ഞു.
‘ഈ വിവാഹത്തിൽ ഞാൻ സന്തുഷ്ടനല്ല, അവൾ മറ്റൊരു മതത്തിൽ പെട്ടവളാണ്, ഞങ്ങൾ മുസ്ലീം ജാട്ടുകളാണ്. ഇത് ഭാവിയിൽ കുടുംബപ്രശ്നങ്ങൾ സൃഷ്ടിക്കും’ ഫർമാന്റെ പിതാവ് പറഞ്ഞു. 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിലെ 11(1) പ്രകാരമാണ് ഇരുവരുടേയും വിവാഹം രജിസ്റ്റർ ചെയ്തിരിക്കുന്നത്.