പത്തനംതിട്ട വെട്ടൂരില്‍ വീടിനെ മൂടിവളരുന്ന ചെടിക്കാട് പൂത്തു. ചെടിക്കൂട്ടത്തില്‍ എന്ത് എന്ന് ചിന്തിച്ചിരുന്ന യാത്രക്കാര്‍ ഇപ്പോള്‍ പൂമലയ്ക്കുള്ളില്‍ എന്താണ് എന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. എട്ട് വര്‍ഷംകൊണ്ട് ഒരാള്‍ പരിപാലിച്ച് വളര്‍ത്തിയെടുത്തതാണ് ഈ കാഴ്ച.
പുറത്ത് നിന്ന് നോക്കിയാല്‍ ഇത് ഒരു വള്ളിപ്പടര്‍പ്പിന്‍റെ കാടാണ്. ഉള്ളിലൊരു വീടുണ്ട് എന്ന് തോന്നില്ല.സ്വതവേ കൗതുകം തോന്നുന്ന വള്ളിപ്പടര്‍പ്പ് ഇപ്പോള്‍ നിറയെപൂത്തു,കാണാന്‍ കാഴ്ചക്കാരും ഏറി.ക്യാറ്റ്സ് ക്ലൗ എന്ന വിദേശ ചെടിയാണ് ഇങ്ങനെ പടര്‍ന്ന് നിറഞ്ഞത്.എല്ലാക്കാലത്തും പൂവ് ഉണ്ടാകുമെങ്കിലും മാര്‍ച്ചിലാണ് ഇലകളും മൂടി പൂക്കള്‍ നിറയുന്നത്.പ്രത്യേക പരിചരണം വേണ്ടെന്ന് വീട്ടുടമ പറയുന്നു.
ഇങ്ങനെ ചെടി പടര്‍ന്നാല്‍ പാമ്പ് കയറും എന്ന് ഭീഷണിപ്പെടുത്തിയ ആള്‍ക്കാര്‍ ഉണ്ട്.കാലം ഇത്രയും ആയിട്ടും ഒരുപാമ്പും കയറിയില്ല.വീടിനുള്ളില്‍ ചൂടില്ലാത്ത അന്തരീക്ഷം. പലതരം ചെടികളുടേ ശേഖരം ആണ് പ്രിന്‍സിന് ഉള്ളത്. വള്ളിമുള പോലെയുള്ള ചെടികളും വീട്ടിലുണ്ട്. പുറത്ത്മാത്രമല്ല വീടിന് അകത്തും നിറയെ ചെടികളാണ്. ചെടികളുടെ പരിപാലനത്തെക്കുറിച്ച് അടക്കം ക്ലാസുകളും പ്രിന്‍സ് കൈകാര്യം ചെയ്യുന്നുണ്ട്.ചിത്രകലാധ്യാപകനാണ് പ്രിന്‍സ്. കുടുംബത്തിന്‍റെയും പിന്തുണയിലാണ് വീടിങ്ങനെ ഹരിതാഭമായി നില്‍ക്കുന്നത്.