ചൂരൽമല പുനരധിവാസ പ്രവർത്തനങ്ങൾക്കായി സർക്കാർ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളോട് സഹായമഭ്യർത്ഥിച്ച് ധന സമാഹരണം നടത്തിയപ്പോൾ പല കോണ്‍ഗ്രസുകാരും പണം നൽകരുതെന്ന് പറഞ്ഞുവെന്ന ആക്ഷേപം വീണ്ടും ചര്‍ച്ചയാകവേ വൈറല്‍ ഫെയ്സ്ബുക്ക് പോസ്റ്റുമായി കണ്ടന്‍റ് ക്രിയേറ്റര്‍ അജയ് ബാലചന്ദ്രന്‍. വയനാട് ദുരന്തത്തെത്തുടർന്ന് സി എം ഡി ആർ എഫ് ഫണ്ടിലേയ്ക്ക് ഏതൊക്കെ എം എൽ എമാരും എം പിമാരും ധനസഹായം നൽകിയിട്ടുണ്ട് എന്ന് ധനകാര്യ (ഫണ്ട്സ്) വകുപ്പിലേയ്ക്ക് ഒരു വിവരാവകാശാപേക്ഷ സമര്‍ര്‍പ്പിച്ചുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'ഞാൻ ഒരു ചെറിയ തുക സംഭാവന ചെയ്തിട്ടുള്ള ആളാണ്. ഏതൊക്കെ ജനപ്രതിനിധികൾ കൊടുത്തു എന്നറിയണമല്ലോ?
ട്രാൻസാക്ഷൻ സമയത്ത് പേര് കൃത്യമായി രേഖപ്പെടുത്താത്തതോ, ബാങ്കിലേയ്ക്ക് നേരിട്ട് ക്യാഷ് ആയി അടച്ചതോ ആയ ട്രാൻസാക്ഷനുകൾ ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന വിശദീകരണത്തോടെ തന്ന വിവരങ്ങളാണിത്. ഇങ്ങനെ വിവരങ്ങൾ ക്രോഡീകരിച്ച് നൽകിയ ധനകാര്യവകുപ്പിന് നന്ദി. അവർ തന്ന അതേ ഓർഡറിലാണ് ഇതെഴുതിയിരിക്കുന്നത്. പകർത്തി എഴുതിയതിൽ കഴിയുന്നത്ര തെറ്റുണ്ടാവാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്.
ഇതൊരു റോ ഡേറ്റ പോസ്റ്റാണ്. കൂടുതൽ വിശകലനത്തിന് മുതിരുന്നില്ല. ഏറ്റവും ഉയർന്ന തുക നൽകിയ ജനപ്രതിനിധി (എം പി ആയാലും എം എൽ എ ആയാലും) ശ്രീ കെ ടി ജലീലാണ്. മൂന്ന് ലക്ഷം രൂപ. എല്ലാവരും കൊടുത്തിട്ടില്ല എന്നത് വ്യക്തം. ആരൊക്കെ കൊടുത്തില്ല എന്നത് ഈ പോസ്റ്റിൽ പരിശോധിക്കുന്നില്ല'. -അദ്ദേഹം കുറിച്ചു.
എം പിമാർ:
1. ഡോ. വി ശിവദാസൻ: 1,10,000
2. ജോൺ ബ്രിട്ടാസ്: 1,10,000
3. കെ രാധാകൃഷ്ണൻ: 1,00,000
4. ഹൈബി ഈഡൻ: 1,00,000
5. ബെന്നി ബഹനാൻ : 1,00,000
6. എം കെ രാഘവൻ: 1,00,000
7. ജെബി മാത്തർ ഹിഷാം : 1,00,000
8. ആന്റോ ആന്റണി പുന്നതാണിയിൽ: 1,00,000
9. എൻ കെ പ്രേമചന്ദ്രൻ: 1,00,000
10. രാജ്മോഹൻ ഉണ്ണിത്താൻ: 1,00,000
എം എൽ എമാർ:
1. പിണറായി വിജയൻ 1,00,000
2. കെ എൻ ബാലഗോപാൽ 1,00,000
3. പി രാജീവ് 1,22,222
4. ഡോ. ആർ ബിന്ദു: 2,00,000
5. പി പ്രസാദ്: 1,00,000
6. ജി ആർ അനിൽ: 1,00,000
7. സജി ചെറിയാൻ: 1,00,000
8. വി എൻ വാസവൻ: 1,00,000
9. ജെ ചിഞ്ചുറാണി: 1,00,000
10. വീണ ജോർജ്ജ്: 1,00,000
11. എം ബി രാജേഷ്: 98,185
12. രാമചന്ദ്രൻ കടന്നപ്പള്ളി: 1,00,000
13. പി എ മുഹമ്മദ് റിയാസ്: 1,00,000
14. കെ കൃഷ്ണൻകുട്ടി: 1,00,000
15. കെ രാജൻ: 98,185
16. വി ശിവൻകുട്ടി: 1,00,000
17. എ കെ ശശീന്ദ്രൻ: 98,185
18. ഒ ആർ കേളു: 1,00,000
19. വി അബ്ദുറഹിമാൻ 1,00,000
20. കെ ബി ഗണേശ് കുമാർ 1,00,000
21. റോഷി അഗസ്റ്റിൻ: 98,185
22. എം വി ഗോവിന്ദൻ മാസ്റ്റർ: 50,000
23. എൻ ജയരാജ്: 1,00,000
24. ചിറ്റയം ഗോപകുമാർ: 1,00,000
25. വി ഡി സതീശൻ: 1,00,000
26. രമേശ് ചെന്നിത്തല: 50,000
27. ടി സിദ്ദിഖ്: 50,000
28. സി ആർ മഹേശ്: 50,000
29. ജോൺ ഫെർണാണ്ടസ്: 25,000
30. ടി ജെ വിനോദ്: 50,000
31. എം എൽ എ ഓഫീസ്, നിലമ്പൂർ: 50,000
32. എ എൻ ഷംസീർ: 98,185
33. മാത്യു ടി തോമസ്: 50,000
34. വാഴൂർ സോമൻ: 1,45,500
35. സെബാസ്റ്റ്യൻ കുളത്തുങ്കൽ 50,000
36. അൻവർ സാദത്ത്: 50,000
37. ഇ ചന്ദ്രശേഖർ: 50,000
38. സി കെ ആശ: 50,000
39. വി ശശി: 50,000
40. ഇ കെ വിജയൻ: 50,000
41. പി ബാലചന്ദ്രൻ: 50,000
42. വി ആർ സുനിൽ കുമാർ 50,000
43. ജി എസ് ജയലാൽ 50,000
44. എം വിജിൻ: 50,000
45. എച്ച് സലാം 50,000
46. ജെനിഷ് കുമാർ കെ യു 50,000
47. അൻസലൻ കെ 50,000
48. സി കെ ഹരീന്ദ്രൻ: 50,000
49. രാജഗോപാലൻ: 50,000
50. ബാബു കെ (നെന്മാറ) 50,000
51. പി എസ് സുനിൽ (പുനലൂർ) 50,000
52. എൻ കെ അക്ബർ (ഗുരുവായൂർ) 50,000
53. ആന്റണി ജോൺ (കോതമംഗലം) 50,000
54. ചിത്തരഞ്ജൻ (ആലപ്പുഴ) 50,000
55. വി ജോയ് (വർക്കല) 50,000
56. കെ പി കുഞ്ഞഹമ്മദ് കുട്ടി 50,000
57. പി മമ്മിക്കുട്ടി (ഷോർണൂർ) 50,000
58. എ സി മൊയ്ദീൻ (കുന്നംകുളം) 50,000
59. ഡി കെ മുരളി (വാമനപുരം) 50,000
60. മുരളി പെരുനെല്ലി (മണലൂർ) 50,000
61. എം നൗഷാദ് (ഇരവിപുരം) 50,000
62. എ പ്രഭാകരൻ (മലമ്പുഴ) 50,000
63. കെ ഡി പ്രസേനൻ (ആലത്തൂർ) 50,000
64. കെ പ്രേംകുമാർ (ഒറ്റപ്പാലം) 50,000
65. കെ കെ രാമചന്ദ്രൻ 50,000
66. ടി പി രാമചന്ദ്രൻ (പേരാമ്പ്ര) 50,000
67. കെ ശാന്തകുമാരി (കൊങ്ങാട്) 50,000
68. ഐ ബി സതീശ് (കാട്ടാക്കട) 50,000
69. പി വീ ശ്രീനിജിൻ (കുന്നത്തുനാട്) 50,000
70. ജി സ്റ്റീഫൻ (അരുവിക്കര) 50,000
71. ഡോ. സുജിത്ത് വിജയൻപിള്ള 50,000
72. കെ വി സുമീഷ് (അഴീക്കോട്) 50,000
73. തോട്ടത്തിൽ രവീന്ദ്രൻ 50,000
74. കെ എൻ ഉണ്ണികൃഷ്ണൻ (വൈപ്പിൻ) 50,000
75. ദലീമ (അരൂർ) 50,000
76. കെ കെ ശൈലജ ടീച്ചർ (മട്ടന്നൂർ) 50,000
77. സേവിയർ ചിറ്റിലപ്പള്ളി 50,000
78. സി എച്ച് കുഞ്ഞമ്പു: 50,000
79. സജീവ് ജോസഫ്: 50,000
80. മധുസൂദനൻ: 50,000
81. നന്ദകുമാർ പി: 50,000
82. പി വി അൻവർ: 50,000
83. കെ ജെ മാക്സി: 50,000
84. പി പി സുമോദ് 50,000
85. എം മുകേഷ്: 50,000
86. എം എസ് അരുൺകുമാർ 50,000
87. അംബിക ഒ എസ് 50,000
88. പി കെ കുഞ്ഞാലിക്കുട്ടി: 50,000
89. ഡോ. എം കെ മുനീർ: 50,000
90. എൻ എ നെല്ലിക്കുന്ന്: 50,000
91. പി ഉബൈദുള്ള: 50,000
92. പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ: 50,000
93. അബ്ദുൾ ഹമീദ്: 50,000
94. അഡ്വ. യു എ ലത്തീഫ്: 50,000
95. നജീബ് കാന്തപുരം: 50,000
96. കുരുക്കോലി മൊയ്ദീൻ: 50,000
97. എ കെ എം അഷറഫ്: 50,000
98. പി കെ ബഷീർ: 50,000
99. എൻ ഷംസുദ്ദീൻ: 50,000
100. കെ പി എ മജീദ്: 50,000
101. മഞ്ഞളാംകുഴി അലി: 50,000
102. ടി വി ഇബ്രാഹീം 50,000
103. ഇ ടി ടൈസൺ: 50,000
104. കടകമ്പള്ളി സുരേന്ദ്രൻ: 50,000
105. കാനത്തിൽ ജമീല: 50,000
106. എ രാജ: 50,000
107. പ്രമോദ് നാരായണൻ: 50,000
108. ഉമ തോമസ്: 50,000
109. തിരുവഞ്ചൂർ രാധാകൃഷ്ണൻ: 50,000
110. എ പി അനിൽകുമാർ: 50,000
111. കെ എം സച്ചിൻ ദേവ്: 50,000
112. പ്രതിഭ ഹരി: 50,000
113. കെ ടി ജലീൽ: 3,00,000
114. പി ടി എ റഹീം: 50,000
115. ലിന്റോ ജോസഫ്: 50,000
116. എം എം മണി: 50,000
117. വി കെ പ്രശാന്ത്: 50,000
118. മുഹമ്മദ് മുഹ്സിൻ: 50,000
119. അഡ്വ ജോബ് മൈക്കേൽ: 50,000
120. പി സി വിഷ്ണുനാഥ്: 50,000
121. ടി ജെ സനീഷ് കുമാർ ജോസഫ്: 50,000