ചൂരൽമല-മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി കോണ്‍ഗ്രസ് നിര്‍മിക്കുന്ന ഒന്നാം ഘട്ട വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകാൻ വൈകും. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച 18 വീടുകളില്‍ ഏഴു വീടുകളുടെ പണിയേ കാര്യമായി നടക്കുന്നുള്ളു. 

ബാക്കിയുള്ള 11 വീടുകളുടെ തറ പോലും കെട്ടിയിട്ടില്ല. എട്ട് സെന്റ് ഭൂമിയിൽ 1,100 ചതുരശ്രയടിയിലുള്ള വീട്. മൂന്ന് ബെഡ്റുമുകൾ, രണ്ട് ബാത്ത്റൂം, സിറ്റൗട്ട്, ഹാൾ തുടങ്ങിയവയാണ് സൗകര്യങ്ങള്‍. പക്ഷെ പണി നടക്കുന്നത് വെറും ഏഴുവീടുകളുടെ മാത്രമാണ്. 

ബാക്കിയുള്ള വീടുകളുടെ അടിസ്ഥാനം പോലും ആയിട്ടില്ല. ടൗണ്‍ഷിപ്പ് വൈകുന്നതില്‍ സ്ഥലം എം പി കൂടിയായ പ്രിയങ്കഗാന്ധിയും മുമ്പ് അതൃപ്തി അറിയിച്ചിരുന്നു. നൂറ് വീടുകളാണ് ആദ്യം പ്രഖ്യാപിച്ചത്.  

ENGLISH SUMMARY:

Churammala and Mundakkai landslide victims' housing project, initiated by Congress, faces delays. Construction of the first phase of 18 houses is progressing slowly, with only seven houses showing significant development, while the foundation for the remaining eleven is yet to be laid.