‘നീ എന്റെ കൂടെ കിടക്കണം, എനിക്ക് പ്രൈവറ്റ് പാർട്ടിന്‍റെ ചിത്രം അയക്കണം’ പതിവായി യുവതിയെ ശല്യപ്പെടുത്ത മെസ്സേജ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി വാട്സാപ്പിലൂടെ അയച്ചിരുന്നതായിട്ടുള്ള പരാതി പുറത്തുവന്നിരുന്നു. ഏഴര വർഷത്തോളമായി സ്കൂളിലെ ഓഫീസ് സ്റ്റാഫായിരുന്നു യുവതി. മൂന്നു മാസം മുൻപ് സ്കൂളിലേക്ക് പിആർഒ ആയി ജോലിക്കെത്തിയ സുഹൈൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനാലാണ് ജീവനൊടുക്കുന്നതെന്നാണ് യുവതി ആത്മഹത്യാക്കുറിപ്പിൽ എഴുതിയത്
യുവതി സ്കൂൾ പ്രിൻസിപ്പാളിന് നൽകിയ പരാതിയിലുള്ളത് ഇങ്ങനെ ‘സുഹൈൽ അൻസാരി 'പാതിരാത്രിയിൽ എന്റേതാകുമോ' എന്ന് ചോദിച്ച് മെസ്സേജ് അയക്കുകയും കൂടെ കിടക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തതും. സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങൾ അയക്കണമെന്നും പതിവായി ആവശ്യപ്പെട്ടു. ഇക്കാര്യം അന്വേഷിച്ച് നടപടി എടുക്കണം എന്നായിരുന്നു ആവശ്യം.
14നു രാവിലെയണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്കൂളിൽ പിആർഒ ആയി ജോലി ചെയ്തിരുന്ന സുഹൈലും ഇവിടെ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്ന യുവതിയും തമ്മിൽ അടുപ്പമായിരുന്നുവെന്നും ഇത് യുവതിയുടെ വീട്ടിൽ പ്രശ്നമായതായും ആരോപണമുണ്ട്.