കേരള സ്റ്റോറി സിനിമയുടെ രണ്ടാംഭാഗത്തിൻ്റെ ട്രെയിലറിനെ വിമർശിച്ചും ട്രോളിയും വ്ലോഗർ ലക്ഷ്മി മേനോൻ. ഹിന്ദുവായ മലയാളി യുവതി ബീഫ് കഴിക്കില്ലെന്ന് പറയുന്നതും മുസ്ലീം യുവതികൾ വായിൽ ബീഫ് തിരുകുന്നതുമാണ് ചിത്രത്തിൻ്റെ ട്രെയിലറിലുള്ളത്. ഇതിന് പിന്നാലെ ചിത്രത്തിന് ട്രോൾ പൂരമാണ് മലയാളികൾ തീർക്കുന്നത്. ചിത്രത്തിലെ ഈ രംഗം കണ്ടപ്പോൾ അമ്മ പണ്ട് കഫ്സിറപ്പ് തരുന്നതാണ് തനിക്ക് ഓർമ്മ വന്നതെന്ന് ലക്ഷ്മി പറയുന്നു.
‘എൻ്റെ അമ്മ പോർക്ക്, ബീഫ് കഴിക്കാറില്ല. പക്ഷെ ഞാൻ ഇതൊക്കെ കഴിക്കാറുണ്ട്, ബീഫ് കേരളത്തിൽ വായിൽ കുത്തികയറ്റി തരുന്ന സ്ഥലമുണ്ടെങ്കിൽ പറയണം, അവിടെ വന്ന് കഴിക്കാം, നാഷണൽ അവാർഡ് കിട്ടേണ്ടതല്ലേ, കുറച്ചുകൂടി വൃത്തിക്ക് സിനിമ എടുക്കാമായിരുന്നു, ആ കുട്ടിക്ക് ബീഫ് കൊടുത്തപ്പോൾ ഒരു പൊറോട്ടയോ പഴംപൊരിയോ കൂടെ കൊടുക്കാമായിരുന്നു’ ലക്ഷ്മി പറയുന്നു.
വീഡിയോ ഇട്ടതിന് പിന്നാലെ ലക്ഷ്മിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. നിൻ്റെ മോൾ പന്നിയുടെ കൂടെ പോകുമെന്ന് പറഞ്ഞയാൾക്ക് ചുട്ട മറുപടി കൊടുക്കാനും ലക്ഷ്മി മറന്നില്ല. ഇരവഴഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ ബീഫും പൊറോട്ടയും അത് നമ്മൾ മലയാളികൾക്കുള്ളതാണെന്നാണ് അനുകൂലിക്കുന്നവരുടെ പ്രതികരണം.