ചലച്ചിത്ര നിർമാതാവ് എൻഎം ബാദുഷ ബിജെപിയിലേക്കെന്ന് സൂചന. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ ചർച്ച നടക്കുന്നതായും ബാദുഷ പറയുന്നു. കോൺഗ്രസ് ബന്ധം ഉപേക്ഷിക്കുകയാണെന്നും. ഒരു ദേശീയ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കവെയാണ് ബാദുഷ രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്നത്.

മിക്കവാറും ഒരു ദേശീയ രാഷ്ട്രീയത്തിലേക്ക് ഞാൻ പോകുന്നതിനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്

'പുതിയ രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നുണ്ട്. മിക്കവാറും ഒരു ദേശീയ രാഷ്ട്രീയത്തിലേക്ക് ഞാൻ പോകുന്നതിനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്' ബിജെപിയാണെന്ന് പറയാൻ കഴിയുമോ എന്ന ചോദ്യത്തിന് അത് ഞാൻ ഇപ്പോൾ പറയുന്നില്ല. കുറച്ച് സമയം വേണം, ചർച്ചകൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിനും ചർച്ചകൾ നടക്കുന്നുണ്ടെന്നായിരുന്നു മറുപടി.

നേരത്തെ പ്രൊഡക്ഷൻ കൺട്രോളർ എൻ.എം ബാദുഷയും നടൻ ഹരീഷ് കണാരനും തമ്മിലുള്ള സാമ്പത്തിക തർക്കം സിനിമമേഖലയിൽ ചർച്ചയായിരുന്നു. ബാദുഷയ്ക്ക് വായ്പയായി നൽകിയ 20 ലക്ഷം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കവും തുടർന്നുള്ള വിവാദങ്ങളും.

ENGLISH SUMMARY:

N M Badusha is reportedly joining the BJP, with discussions underway for him to become a candidate in the upcoming Assembly elections. He has indicated a move away from Congress and is exploring collaborations with a national party.