സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിന്‍ ഷെറിന്‍റെ എബ്രഹാമിന്‍റെ മാതാപിതാക്കള്‍ക്ക് ഹൃദയഭേദകമായ കുറിപ്പുമായി നടന്‍ കമല്‍ ഹാസന്‍. ആലിന്‍ ഇനി മറ്റ് കുഞ്ഞുങ്ങളെ മെച്ചപ്പെട്ട ജീവിതം നയിക്കാനായി സഹായിക്കുമെന്ന് കമല്‍ പറഞ്ഞു. നിങ്ങൾ എന്നും സ്നേഹനിധികളായ മാതാപിതാക്കളായിരിക്കുമെന്നും സന്തോഷം തിരിച്ചുപിടിക്കണമെന്നും നിങ്ങള്‍ അത് അര്‍ഹിക്കുന്നുണ്ടെന്നും കമല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
കുഞ്ഞിന്‍റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ആലിന്റെ മാതാപിതാക്കള്‍ വലിയ മാതൃകയെന്നും കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും മുഖ്യമന്ത്രി കുറിച്ചു. ആലിനിൽ നിന്നും സ്വീകരിച്ച അവയവങ്ങൾ നിലവിൽ രണ്ട് കുഞ്ഞുങ്ങൾക്കാണ് നല്‍കിയിരിക്കുന്നത്. ആലിന്‍റെ സംസ്‌കാരം മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ ചര്‍ച്ചില്‍ ആണ് നടക്കുക.
കമല്‍ ഹാസന്‍റെ കുറിപ്പ്
അരുണ്‍ എബ്രഹാമിനും ഷെറിന്‍ ആന്‍ ജോണിനും സല്യൂട്ട്. നമ്മുടെ കുഞ്ഞ്, ആലിന്‍ ഷെറിന്‍ എബ്രഹാം, പത്ത് മാസം അമ്മയുടെ ഉള്ളിലും പത്ത് മാസം മാതാപിതാക്കളുടെ അതിരില്ലാത്ത സ്നേഹത്തിലും ജീവിച്ചു. ഇനി അവള്‍ മറ്റ് കുഞ്ഞുങ്ങളെ മെച്ചപ്പെട്ട ജീവിതം നയിക്കാനായി സഹായിക്കും. മനസ്സുകൊണ്ടും ആത്മാവുകൊണ്ടും, നിങ്ങൾ എന്നും സ്നേഹനിധികളായ മാതാപിതാക്കളായിരിക്കും. സ്വന്തം ജീവിതത്തിലൂടെ സന്തോഷം തിരിച്ചുപിടിക്കൂ, നിങ്ങള്‍ അത് അര്‍ഹിക്കുന്നുണ്ട്.
പ്രിയ ഷെറിനും അരുണിനും,
നിങ്ങളുടെ സ്വന്തം കമല്‍ ഹാസന്‍