Untitled design - 1

കൊട്ടാരക്കരയിലും പുത്തൂരിലും ഓട്ടോ രാജനെന്നു കേട്ടാല്‍ പഴയ ആള്‍ക്കാര്‍ അറിയും. വരുമാനം പോരെന്നു കണ്ടാണ് പിന്നീട് ജ്യോതിഷാലയം തുടങ്ങിയത്. ആദ്യം ജ്യോല്‍സനായിരുന്നു. കടയ്ക്കലാണ് ജ്യോതിഷാലയം തുടങ്ങിയത്. റീല്‍സ് ചെയ്തും യുട്യൂബ് ചാനലിലൂടെ പ്രവചനങ്ങള്‍ നടത്തിയും അതിവേഗം പ്രശസ്തനായി. ഏതിനിടെ ഒമാനിലും ജ്യോതിഷ കേന്ദ്രം തുടങ്ങി. 

ആദ്യകാലത്ത് ജ്യോതിഷം മാത്രമാണ് നടത്തിയിരുന്നതെങ്കില്‍ പിന്നീട് തന്ത്രിയെന്ന നിലയിലേക്കും മാറി. ചില ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠയ്ക്ക് കാര്‍മികത്വം വഹിക്കുകയും ചെയ്തു. ഇതെല്ലാം റീല്‍സാക്കി പ്രചരിപ്പിച്ചതും ഇയാള്‍ തന്നെ.  ഇതിനിടയിലാണ് പേര് മാറ്റി മുരാരി തന്ത്രിയെന്നാക്കിയത്. മുരാരി തന്ത്രിയെ തേടി പല ബിസിനസുകാരും കൊട്ടാരക്കര പുത്തൂരിലെത്തി. രാഷ്ട്രീയക്കാരും നിരവധി ഇവിടെയെത്തിയിട്ടുണ്ട്. 

ബാധയൊഴിപ്പിക്കല്‍ അടക്കമുള്ള കാര്യങ്ങളില്‍ പെട്ടെന്നാണ് മുരാരി തന്ത്രിയെന്ന രാജേന്ദ്രബാബു പ്രശസ്തനായത്. ഇതിനിടയിലാണ് ബാധയൊഴിപ്പിക്കാന്‍ അമ്മയോടൊപ്പമെത്തിയ 16 കാരിയുടെ നേര്‍ക്ക് ലൈംഗിതാക്രമം നടത്തിയത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും രാജേന്ദ്രബാബു പിന്‍വശം വഴി രക്ഷപ്പെട്ടിരുന്നു. പിന്നീട് ഭരണിക്കാവിലെ ഫ്ലാറ്റില്‍ നിന്നുമാണ് പൊലീസ് പൊക്കിയത്.

ENGLISH SUMMARY:

Murari Thanthri, also known as Rajendra Babu, gained notoriety for his astrological services and tantric rituals in Kottarakkara and Puthoor, Kerala. He rose to fame through social media predictions and eventually faced serious allegations including sexual assault.