കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടപ്പെട്ട ലോറി ഡ്രൈവര്‍ അര്‍ജുന്റെ സഹോദരി അഭിരാമി വിവാഹിതയായി. ചാത്തമംഗലം സ്വദേശി ആദര്‍ശ് ആണ് വരന്‍. ഇന്ന് രാവിലെ 10.30-നും 11.15-നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ കോഴിക്കോട് കണ്ണാടിക്കല്‍ ശ്രീ കുഞ്ഞിക്കുട്ടി സ്മാരക ഹാളിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസയര്‍പ്പിച്ചിരുന്നു.
ഇപ്പോഴിതാ അർജുന്‍റെ പെങ്ങളുടെ കല്യാണം എന്നെ വിളിച്ചില്ലെന്ന് പറയുകയാണ് ലോറിയുടമ മനാഫ്. തിരക്ക് കാരണം വിട്ടുപോയതാവും എന്നാണ് മനാഫ് പറയുന്നത്. ‘കല്യാണത്തിന് പങ്കെടുക്കാന്‍ വന്നവര്‍ എവിടെ എന്ന് ചോദിച്ച് എന്നെ വിളിക്കുന്നു, തിരക്ക് കാരണം അവര്‍ വിട്ടുപോയതാവാം, എന്‍റെ കച്ചവടം എല്ലാം താറുമാറായി, അർജുന്‍റെ പെങ്ങള്‍ക്ക് എല്ലാവിധ പ്രാർത്ഥനകളും’ മനാഫ് പറഞ്ഞു. നേരത്തെ അര്‍ജുന്‍റെ വീട്ടുകാരും മനാഫും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു.
മനാഫ് അന്ന് മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ ‘അര്‍ജുന്റെ പേരില്‍ താന്‍ പണം വാങ്ങിയിട്ടില്ലെന്ന് മനാഫ് മനോരമ ന്യൂസിനോട്. പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അര്‍ജുന്റെ കുടുംബം അത് തെളിയിക്കട്ടെ. ഈ വൈകാരികത വച്ചുതന്നെയാണ് അര്‍ജുന്‍ ജനഹൃദയങ്ങളില്‍ എത്തിയത്. എന്നെ തള്ളിപ്പറഞ്ഞാലും അര്‍ജുന്റെ അമ്മ എന്റെ അമ്മ തന്നെയാണ്. കുടുംബം എന്തുപറഞ്ഞാലും അവരെ തള്ളിപ്പറയാന്‍ ഇല്ലെന്നും മനാഫ്. ചിത അടങ്ങുംമുന്‍പ് എന്നെ ക്രൂശിക്കരുതായിരുന്നു എന്നഭിപ്രായമുണ്ട്. ലോറിക്ക് അര്‍ജുന്‍ എന്നുതന്നെ പേരിടുമെന്നും മനാഫ്.’