neelakeshini-book-release

പയ്യന്നൂര്‍പ്പാട്ടിലെ ജീവസ്സുറ്റ കഥാപാത്രമായ നീലകേശിയെ അടിസ്ഥാനമാക്കി ഡോ. സനിൽകുമാർ എം.വി. രചിച്ച് ഒറ്റാൽ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച 'നീലകേശിനി' എന്ന നാടകത്തിന്‍റെ പ്രകാശനവും നാടകാവതരണവും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃ‌ത സർവകലാശാലയിൽ നടന്നു. ഡോ.സുനിൽ പി. ഇളയിടം പുസ്തകം പ്രകാശനം ചെയ്തു. ക്യാംപസിന്‍റെ സർഗാത്മകതയും രാഷ്ട്രീയവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി അദ്ദേഹം സംസാരിച്ചു. പൊതുസമൂഹത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക ഉള്ളടക്കങ്ങൾക്കുള്ളിൽ ക്യാമ്പസുകൾക്കും വലിയ പങ്കുവഹിക്കാനുണ്ടെന്നും പൊതുസമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ക്യാംപസുകൾ സമരമുഖത്ത് അണിചേരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു. 

neelakeshi-book

ഡോ. ഗോപൻ ചിദംബരം പുസ്തകം ഏറ്റുവാങ്ങി. നാടകവിഭാഗം  അധ്യക്ഷൻ കെ.കെ. കൃഷ്ണകുമാർ ചടങ്ങിൽ അധ്യക്ഷനായി. ഡോ. എൻ. അജയകുമാർ, ഉഷാ നങ്ങ്യാർ, ഡോ. കവിത എം. എസ്, സുകേഷ് കെ. ദിവാകരൻ, ഡോ. സനിൽകുമാർ എം.വി, സോബിൻ മഴവീട്, ഡോ. വിഷ്ണുരാജ് തുവയൂർ എന്നിവർ സംസാരിച്ചു. തുടർന്ന് ദിവ്യാ ദേവകി രചിച്ച് മലയാളവിഭാഗത്തിലെ പാർവൈ മലയാള നാടകവേദി അവതരിപ്പിച്ച 'ആത്മബലി' നാടകം അരങ്ങേറി. പ്രണവ് പൊന്മളയും മിഥുന ബാലകൃഷ്‌ണനുമാണ് നാടകം സംവിധാനം ചെയ്തത്. 

ENGLISH SUMMARY:

The play 'Neelakesini,' written by Dr. Sanilkumar MV and published by Ottal Publications, was officially released by renowned intellectual Sunil P. Ilayidom at Sree Sankaracharya University of Sanskrit, Kalady. During the event, Sunil P. Ilayidom emphasized the crucial role of campuses in social and political struggles, highlighting how academic creativity must align with public discourse. The book was received by Dr. Gopan Chidambaram in a ceremony presided over by KK Krishnakumar. The event also featured the performance of the play 'Athmabali,' written by Divya Devaki and presented by the Parvai Malayalam Drama Theatre. This release marks a significant addition to contemporary Malayalam drama, drawing inspiration from the ancient Payyannur Pattu. Academicians including Dr. N. Ajayakumar and Usha Nangiar addressed the gathering, discussing the intersection of theater, politics, and culture.