supreme-court-of-india-2
  • കാലടി സർവകലാശാലയിൽ സമരരംഗത്തുള്ള വിദ്യാർഥികളുടെ ഇന്നത്തെ പരീക്ഷ മുടങ്ങി. പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ വിദ്യാർഥികൾ നൽകിയ അപ്പീൽ സുപ്രീം കോടതി നാളെ പരിഗണിക്കാനായി മാറ്റി

കാലടി സർവകലാശാലയിൽ സമരരംഗത്തുള്ള വിദ്യാർഥികളുടെ ഇന്നത്തെ പരീക്ഷ മുടങ്ങി. പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ വിദ്യാർഥികൾ നൽകിയ അപ്പീൽ സുപ്രീം കോടതി നാളെ പരിഗണിക്കാനായി മാറ്റി. ഹർജിക്കാർ യോഗ്യരെങ്കിൽ പിന്നീട് പ്രത്യേക പരീക്ഷ നടത്താൻ നിർദേശിച്ചേക്കാമെന്ന കോടതി നിരീക്ഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. Also Read: യുഎസില്‍ ട്രംപിന്‍റെ അടിതെറ്റിച്ച് നീലത്തിരമാല; സെനറ്റും ജനപ്രതിനിധിസഭയും പിടിച്ചെടുത്ത് ഡെമോക്രാറ്റുകള്‍

പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെതിരെ ഇന്നലെയാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ന് പരീക്ഷയായതിനാൽ  ഹർജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു വിദ്യാർഥികൾ ആവശ്യമെങ്കിലും കോടതി അത് നാളത്തേക്ക് മാറ്റി. ആവശ്യമെങ്കിൽ പിന്നീട് പ്രത്യേക പരീക്ഷ നടത്താൻ നിർദേശിച്ചേക്കാമെന്ന കോടതിയുടെ നിരീക്ഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു.

വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിൽ കോടതി തീരുമാനം എടുക്കട്ടെയെന്ന നിലപാടിലാണ് സർവകലാശാല സിൻഡിക്കറ്റ്. സസ്പെൻഷനിലായ 16 വിദ്യാർഥികളിൽ ഏഴ് പി.ജി.വിദ്യാർഥികളാണ് ഇന്ന് പരീക്ഷ എഴുതേണ്ടിയിരുന്നത്. ഇവർക്ക് ഐക്യദാർഢ്യവുമായി കറുത്ത ബാഡ്ജ് ധരിച്ചാണ് വിദ്യാർഥികളിൽ ചിലർ ക്യാംപസിൽ എത്തിയത്.

ENGLISH SUMMARY:

Seven postgraduate students suspended amid protests at Kalady University missed their scheduled examination after the Kerala High Court denied them permission to appear. The students challenged the decision in the Supreme Court, which postponed the hearing until tomorrow. The court observed that a special examination could be considered later if the students are found eligible. The university syndicate has left the decision to the court, while fellow students expressed solidarity by wearing black badges.