കാസർകോട് പടന്ന സ്വദേശി സിയ ഫാത്തിമയെ ഓൺലൈനിലൂടെ കലോത്സവത്തിൽ പങ്കെടുപ്പിച്ചതിൽ നന്ദി പ്രകാശനവുമായി വിദ്യാർഥികൾ. നന്ദി എന്ന വാക്കിൻറെ കൂറ്റൻ രൂപമാണ് 600 വിദ്യാർത്ഥികൾ ചേർന്ന് ഒരുക്കിയത്. സിയ പഠിക്കുന്ന പടന്ന സ്കൂളിലെ വിദ്യാർഥികളാണ് വിദ്യാഭ്യാസ വകുപ്പിനും മന്ത്രി വി. ശിവൻകുട്ടിക്കും നന്ദി അറിയിച്ചത്.
ഗുരുതര അസുഖബാധിയെ തുടർന്ന് ഐസൊലേഷനിൽ ആയ കാസർകോട് സ്വദേശി സിയ ഫാത്തിമയ്ക്ക് ഓൺലൈനിൽ കലോത്സവത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയതിലാണ് കുട്ടികളുടെ നന്ദി പ്രകാശനം. സിയ ഫാത്തിമ പഠിക്കുന്ന പടന്ന വിഎച്ച്എസ്എസിലെ 600 ഓളം കുട്ടികളാണ് അണിനിരഞ്ഞത്. നന്ദി എന്ന വാക്കിൻ്റെ കൂറ്റൻ അക്ഷര രൂപമാണ് വിദ്യാർത്ഥികൾ ഒരുക്കിയത്. വിദ്യാഭ്യാസ വകുപ്പിനോടും മന്ത്രി വി.ശിവൻകുട്ടിയോടുമായിരുന്നു നന്ദി പ്രകാശനം.
വിദ്യാർത്ഥികൾ ഒരൊറ്റ മനസ്സോടെ മൈതാനത്ത് അണിനിരന്ന കാഴ്ച ഹൃദയത്തിൽ തൊട്ടുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇത് തങ്ങളുടെ കടമയാണെന്ന തലക്കെട്ടോടെയാണ് മന്ത്രി കുറിപ്പ് പങ്കുവെച്ചത്. ഒട്ടോ തൊഴിലാളിയായ അബ്ദുൾ മുനീറിന്റെ മകൾ സിയ രക്തക്കുഴൽ ചുരുങ്ങുന്ന രോഗത്തെ തുടർന്നാണ് ഐസൊലേഷനിൽ ആയത്. ആദ്യമായി കലോത്സവത്തിൽ യോഗ്യത ലഭിച്ചിട്ട് മത്സരിക്കാനാകാത്തതിന്റെ വിഷമം കുട്ടി മന്ത്രിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് ചരിത്രത്തിൽ ആദ്യമായി ഓൺലൈനിൽലൂടെ മത്സരത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്.