saji-mv

വര്‍ഗീയ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാനെ പരോക്ഷമായി തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . വര്‍ഗീയത പറയുന്ന ഒരാളുടെ നിലപാടിനോടും സിപിഎമ്മിന് യോജിപ്പില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. സജി ചെറിയാന്‍റെ  വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന് സിപിഎം പിബിയും സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചു. 

നിയമസഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ പാര്‍ട്ടിയെ പ്രതിസന്ധിയാക്കിയ വിവാദ പ്രസ്താവന സജി ചെറിയാന്‍ തിരുത്തണമെന്ന  സിപിഎം സംസ്ഥന നേതൃത്വം ആവശ്യപ്പെടും. സജി ചെറിയാന്‍റെ  പരാമര്‍ശത്തിനെതിരെ പൊതുസമൂഹത്തില്‍ നിന്നും രൂക്ഷമായ വിമര്‍ശനം  ഉയര്‍ന്നതോടെയാണ് സിപിഎം സംസ്ഥാന നേതൃത്വവും സജി ചെറിയാനെ പരോക്ഷമായി  തള്ളുന്നത് .

സിപിഎമ്മിനെ കടന്നാക്രമിക്കാനുള്ള പ്രചാരണമാണ് നടക്കുന്നതെന്ന് പറഞ്ഞ എം.വി ഗോവിന്ദന്‍ വര്‍ഗീയത പറയുന്ന  ഒരാളുടെ നിലപാടിനോടും യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. സജി ചെറിയാന്‍റേത്  ഇടതുപക്ഷത്തെ ദുര്‍ബലമാക്കുന്നതായി പരാര്‍ശമെന്നാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട് .   വിവാദ പരാമര്‍ശത്തെ ഇന്നലെ വീണ്ടും ന്യായീകരിച്ച് സജി ചെറിയാന്‍ പാര്‍ട്ടിയെ വീണ്ടും  പ്രതിസന്ധിയിലാക്കിയെന്നാണ്  സിപിഎം കേന്ദ്ര  നേതൃത്വത്തിന്‍റെ വിലയിരുത്തല്‍ .

ഒരാളുടെ വര്‍ഗീയത നിലപാടിനോടും യോജിപ്പില്ലെന്നും എം.വി ഗോവിന്ദന്‍ പറയുമ്പോഴും സജി ചെറിയാനെ പേരെടുത്ത് പറഞ്ഞ് തള്ളിപറയാന്‍ സിപിഎം നേതൃത്വം തയ്യാറായിട്ടുമില്ല എന്നതു ശ്രദ്ധേയമാണ് . മന്ത്രി വി അബ്ദുറഹ്മന്‍  ജമാഅത്തെ ഇസ്ലാളിയുമായി വേദി പങ്കിട്ടതിലും  എം.വി ഗോവിന്ദന്‍ മൗനം പാലിച്ചു.

ENGLISH SUMMARY:

Saji Cherian controversy has created a stir in Kerala politics, indirectly criticized by CPM State Secretary MV Govindan. The CPM does not agree with the position of someone who speaks communally, and the party leadership is addressing the concerns raised by Saji Cherian's remarks.