ജയിച്ചവരുടെ മതം നോക്കുന്ന മന്ത്രിയും മന്ത്രിക്ക് കുടപിടിക്കുന്ന മുഖ്യമന്ത്രിയും കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കുകയാണെന്ന് വി.ഡി.സതീശന്‍. താന്‍ പറഞ്ഞതൊക്കെ ശരിയെന്ന് തെളിഞ്ഞു. വെള്ളാപ്പള്ളിക്കെതിരായ വിമര്‍ശനത്തില്‍ ഉറച്ചുനിന്ന സതീശന്‍ വര്‍ഗീയതയ്ക്കെതിരായ പോരാട്ടത്തില്‍ തനിക്കെന്ത് സംഭവിച്ചാലും ഭയമില്ലെന്ന് ആവര്‍ത്തിച്ചു.
ജയിച്ചവരുടെ മതം നോക്കുന്നുവോയെന്ന് ചോദിച്ചാണ് മന്ത്രി സജി ചെറിയാനെതിരെ വി.ഡി.സതീശൻ തുറന്ന വിമർശനം ഉന്നയിച്ചത്. മന്ത്രിയുടെ പ്രസ്താവന ക്രൂരമാണ്. വർഗീയ പ്രസ്താവന ആര് നടത്തിയാലും എതിർക്കുമെന്ന് വെള്ളാപ്പള്ളിയുടെ തുടരുന്ന വിമർശനങ്ങൾക്ക് മറുപടിയായി പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിലപാട് എടുത്തതിന്‍റെ പേരിൽ ഏത് ആക്രമണവും നേരിടാന്‍ തയ്യാറാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. സമുദായ നേതാക്കൾ ഇരിക്കാൻ പറയുമ്പോൾ കിടക്കരുതെന്നാണ് തന്‍റെ നിലപാട്. വർഗീയതയ്ക്കെതിരായ തന്‍റെ വാക്കുകൾ ചരിത്രമാകുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി