ജമാഅത്തെ ഇസ്ലാമിയേയും വെൽഫെയർ പാർട്ടിയേയും ഇടതുപക്ഷം കടന്നാക്രമിക്കുന്നതിനിടെ ജമാഅത്തെ ഇസ്ലാമിയുടെ വേദിയിൽ ഉദ്ഘാടകനായി മന്ത്രി വി. അബ്ദുറഹ്മാൻ എത്തി. ജമാഅത്തെ ഇസ്ലാമിയുമായി ചേരുന്നതിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശന് ഒരു മടിയുമില്ലെന്ന് ഇന്നു രാവിലെ പോലും ആക്ഷേപം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മന്ത്രി വി. അബ്ദുറഹ്മാൻ ജമാഅത്തെ ഇസ്ലാമികമായി വേദിയിൽ എത്തിയതിനെക്കുറിച്ച് മൗനം പാലിച്ചു.
ജമാത്തെ ഇസ്ലാമിയുടെ മലപ്പുറം താനൂർ പുത്തെൻതെരുവിൽ നടന്ന ബൈത്തുസക്കാത്ത് പരിപാടിയിലാണ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടകനായി എത്തിയത്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതെയും ഒരു പോലെ എതിർക്കണമെന്ന് വേദിയിൽ മന്ത്രി മന്ത്രി പറഞ്ഞു.
മുതിർന്ന ജമാഅത്തെ ഇസ്ലാമി നേതാവ് ടി.ആരിഫലി ഉൾപ്പടെയുള്ളവർ വേദിയിലുണ്ടായിരുന്നു. സവർക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ പോയി നമസ്കരിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന് ജമാഅത്തെ ഇസ്ലാമിയുമായി അടുത്ത ബന്ധമാണുള്ളത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മന്ത്രി വി അബ്ദുറഹിമാൻ്റെ ജമാഅത്തെ ഇസ്ലാമി പരിപാടിയിലെ സാന്നിധ്യത്തെക്കുറിച്ച് എം വി ഗോവിന്ദൻ പ്രതികരിക്കാൻ തയ്യാറായില്ല.