പുതിയ ആശയങ്ങളും മലയാളികളുടെ ഐക്യവും ഉയർത്തിപ്പിടിച്ച് ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കയുടെ കേരള കൺവെൻഷൻ. കൊച്ചിയിൽ നടന്ന കൺവെൻഷൻ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. കേരളം വ്യവസായ കുതിപ്പിലാണെന്ന് തെളിവുകൾ സാക്ഷ്യപ്പെടുത്തി മന്ത്രി പറഞ്ഞു.
ഫോമ പ്രസിഡൻ്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ ജോർജ്, വൈസ് പ്രസിഡൻ്റ് ഷാലു പുന്നൂസ്, ജോയിൻ്റ് സെക്രട്ടറി പോൾ.പി.ജോസ്, ജോയിൻ്റ് ട്രഷറർ അനുപമ കൃഷ്ണൻ, ഫോമ കേരള കൺവെൻഷൻ ചെയർമാൻ പീറ്റർ കുളങ്ങര, ബിസിനസ് ഫോറം ചെയർമാൻ ബേബി ജോൺ ഉരലിൽ, ഇൻ്റർനാഷണൽ ഫോമ ഫാമിലി കൺവെൻഷൻ ചെയർമാൻ സുബിൻ കുമാരൻ, ഫോമ ബിസിനസ് മീറ്റ് കേരള കോഡിനേറ്റർ സാബു.കെ.ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കൊച്ചി മേയർ വി.കെ.മിനി മോൾ, മുൻ മേയർ സൗമിനി ജെയിൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.