തനിക്ക് ബിജെപി മെമ്പർഷിപ്പ് ഇല്ലെന്നും താന്‍ ഒരു ബിജെപി നേതാവല്ലെന്നും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ബിജെപി നേതാവ് സെൻകുമാർ എന്ന് മാധ്യമങ്ങള്‍ പറയുന്നുവെന്നും എന്നാല്‍ താന്‍ ബിജെപിയല്ലെന്നും മെമ്പർഷിപ്പ് എടുക്കുമ്പോൾ നിങ്ങൾ അറിയിക്കുമെന്നും സെൻകുമാർ പറഞ്ഞു.
തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. അതേ സമയം ശബരിമല തന്ത്രി കണ്ഠര് രാജീവരരുടെ അറസ്റ്റ് ദുഃഖകരവും എന്നാല്‍ അനിവാര്യവുമാണെന്ന് ടിപി സെന്‍കുമാര്‍ പറഞ്ഞു. അയ്യപ്പന്റെ പിതൃ തുല്യമായ സ്ഥാനത്തു നിൽക്കുന്ന തന്ത്രി കുടുംബത്തിലെ ഒരാളുടെ അറസ്റ്റ് ദുഃഖകരമാണ്. എന്നാൽ 2019 മുതൽ ഇന്നുവരെ അവിടെ നടന്ന അനിഷ്ട സംഭവങ്ങൾ ആരെയും അറിയിക്കാതിരുന്നതുതന്നെ കുറ്റകരമാണെന്ന് ടിപി സെൻകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.
'ഉണ്ണികൃഷ്ണൻ പോറ്റി അവിടെ വർഷങ്ങളോളം വിഹരിച്ചത് എങ്ങനെ? സ്വർണ പാളികൾ പിടിപ്പിച്ച കട്ടിലകളും ദ്വാരപാലക വിഗ്രഹങ്ങളും എന്തിനു പാളികൾ മാറ്റുന്നു.? നിദ്രാ ദണ്ഡടക്കം മാറ്റിയിട്ടും തന്ത്രി നിശബ്ദത പാലിച്ചുവെന്ന് മുൻ ഡിജിപി കുറ്റപ്പെടുത്തി.