താന്‍ പുരുഷന്‍മാര്‍ക്ക് വേണ്ടി നിലപാട് എടുക്കുന്നയാളാണെന്നും അതുകൊണ്ട് തന്നെ 16 ദിവസം ജയിലിലിട്ടെന്നും താനാമ് അതിജീവിതനെന്നും രാഹുല്‍ ഈശ്വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെയും തന്നെയും കുടുക്കാനാണ് ശ്രമം നടന്നതെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
പുരുഷ കമ്മീഷനെ പല രാഷ്ട്രീയ നേതാക്കളും പരസ്യമായി പിന്തുണക്കാത്തത് മാധ്യമങ്ങൾ സ്ത്രീ വിരുദ്ധർ എന്ന് പറയുമോ എന്ന് ഭയന്നിട്ടാണെന്നും രാഹുൽ ഈശ്വര്‍ പറഞ്ഞു. തനിക്കെതിരെ പരാതി നൽകിയ അതിജീവിതയ്ക്കെതിരെ താനും പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരെ നിരന്തരം പരാതി നൽകി സ്വൈര്യ ജീവിതം നശിപ്പിക്കുകയാണ് അവര്‍. അതിജീവിത ഗൂഢാലോചന നടത്തിയെങ്കിൽ അന്വേഷിക്കണം. പത്താം തിയതി ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഇതുവരെ പൊലീസ് നടപടി എടുത്തിട്ടില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പീഡന കേസിലെ പരാതിക്കാരിയെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച കേസിലെ ജാമ്യം റദ്ദാക്കാൻ തിരുവനന്തപുരം സിജെഎം കോടതിയിൽ ഹർജി നൽകിയ അന്വേഷണ സംഘത്തിൻ്റെ നടപടിക്കെതിരെ രാഹുൽ ഈശ്വര്‍ രംഗത്ത് എത്തിയിരുന്നു. ജാമ്യം ലഭിച്ച പുറത്തിറങ്ങിയശേഷവും രാഹുൽ ഈശ്വര്‍ വീണ്ടും അതിജീവിതയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് അന്വേഷണ സംഘം ഹർജി നൽകിയത്.