താൻ ബിജെപിയെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞതിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തുന്നയാളുടെ വിഡിയോ പുറത്ത് വിട്ട് റിയാലിറ്റി ഷോ താരം ഡോക്ടർ റോബിൻ. ഭീഷണിപ്പെടുത്തുന്നയാളുടെ സംഭാഷണം സഹിതം പങ്കുവച്ചാണ് റോബിന്റെ വിഡിയോ.
ഒരു സംഘിയാണ് ഞാൻ എന്നത് അഭിമാനത്തോടെ പറയുമെന്ന് റോബിൻ രാധാകൃഷ്ണൻ വിഡിയോയിൽ പറയുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് ശേഷം നേരിട്ട വിമർശനങ്ങൾക്ക് മറുപടിയായാണ് റോബിൻ പ്രതികരിച്ചിരുന്നത്. ബിജെപിയെ തനിക്ക് ഇഷ്ടമാണെന്നും ഇഷ്ടങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ റോബിൻ പറയുന്നു.
‘ബിജെപി പറയുമ്പോൾ എല്ലാവർക്കും പുച്ഛമാണ്. പുച്ഛിക്കാൻ എന്താണ് ഇരിക്കുന്നത്. ഒരിക്കലും പുച്ഛിക്കേണ്ട കാര്യമില്ല. ബിജെപി കേരളം ഭരിക്കുമോ എന്ന പേടിയാണ്. അങ്ങനെ ഒരു ദിവസം വരും. അധികം താമസിക്കാതെ വരും. അതിനുള്ള എല്ലാ കാര്യവും നിങ്ങൾ ചെയ്തുവയ്ക്കുന്നുണ്ട്. എനിക്ക് ബിജെപിയെ ഇഷ്ടമാണ്.