തനിക്ക് ബിജെപിയെ ഇഷ്ടമാണെന്നും താന്‍ സംഘിയാണെന്നും അഭിമാനത്തോടെ പറയുമെന്ന് റിയാലിറ്റി ഷോ താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പമുളള ചിത്രം പങ്കുവച്ചതിന് പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിന് മറുപടി നല്‍കുകയായിരുന്നു റോബിന്‍.
എന്നാല്‍ ഇപ്പോഴിതാ ‘സംഘിയായ അണ്ണനൊപ്പം ഞങ്ങളില്ല’ എന്ന് പറഞ്ഞ് റോബിനെ അൺഫോളോ ചെയ്യുകയാണ് ആരാധകര്‍. റോബിന്‍റെ വീഡിയോയ്ക്ക് താഴെ അൺഫോളോ കമന്‍റുകളാണ് ധാരാളമായി വരുന്നത്. ഇവരിൽ ഭൂരിഭാഗവും റിയാലിറ്റി ഷോയിലൂടെ റോബിന്‍റെ ആരാധകരായി മാറിയവരാണ്. ഇത് റിയാലിറ്റി ഷോ അല്ലെന്നും കേരളമാണെന്നും പറഞ്ഞ ഇവർ അൺഫോളോ ചെയ്യുന്നുവെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. അണ്ണനൊപ്പം അവരുണ്ട്, പക്ഷേ ഞാനില്ല, അൺഫോളോ, എന്നെല്ലാമാണ് കമന്റുകൾ
ബിജെപി അധികം താമസിയാതെ തന്നെ അധികാരത്തില്‍ വരുമെന്നും റോബിന്‍ പറയുന്നു. അതേസമയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൊല്ലത്ത് ഡോ.റോബിന്‍ രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കും എന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.