പേടിമാറാന്‍ ഏഴുമാസമുള്ള കുഞ്ഞിന്‍റെ ജീവന്‍ പണയം വച്ച് അഭ്യാസം. ആലപ്പുഴ ഹരിപ്പാട്ടാണ് സംഭവം. പാപ്പാനെ കൊന്ന ആനയുടെ മുന്നിലാണ് പിഞ്ചുകുഞ്ഞിനെ പേടിമാറ്റാന്‍ കൊണ്ടുവന്നത്. ഒരുപാപ്പാന്‍ കുഞ്ഞിനെ ആനയുടെ തുമ്പികൈക്കടിയിലൂടെ ആദ്യം ഏതിര്‍വശത്ത് നിന്ന പാപ്പാന് കൈമാറി.
തുടര്‍ന്ന് കുഞ്ഞുമായി അയാള്‍ ആനയുടെ കാലുകള്‍ക്കിടയിലൂടെ മറുവശത്തേക്ക് പോയി ആദ്യത്തെ പാപ്പാന്‍റെ കയ്യില്‍ കുഞ്ഞിനെ തിരികെ നല്‍കി. ഇയാള്‍ ആനയോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ കൈകളില്‍ നിന്ന് വഴുതി കുഞ്ഞ് ആനയുടെ കാല്‍ചുവട്ടില്‍ വീണു. ഭാഗ്യം കൊണ്ടുമാത്രമാണ് കുഞ്ഞ് രക്ഷപ്പെട്ടത്.
ആനയുടെ അടിയിലൂടെ നടന്നാല്‍ കുഞ്ഞിന്‍റെ ഭയം മാറുമെന്നും ഭാഗ്യംവരുമെന്നുമാണ വിശ്വാസം.ഇതുപ്രകാരമാണ് ആനയുടെ അടിയിലൂടെ വലംവച്ചത്. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ കാൽ ചുവട്ടിലാണ് കുഞ്ഞ് വീണത് .
പാപ്പാനെ കൊന്നതിനെ തുടർന്ന് ഹരിപ്പാട് സ്കന്ദനെ മാറ്റി തളച്ചിരിക്കുകയാണ്. താൽക്കാലിക പാപ്പാൻ കൊട്ടിയം അഭിഭാഷകന്‍റെ കൈയിൽ നിന്നാണ് കുഞ്ഞ് വീണത്. പാപ്പാൻ മദ്യപിച്ചിരുന്നുവെന്ന് ആരോപണമുണ്ട്.