ഒരു വർഷം മുൻപ് വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ സിബിഐ അന്വേഷണത്തിനു ശുപാർശ ചെയ്യാൻ സർക്കാർ നീക്കം. പറവൂർ നിയമസഭാ മണ്ഡലത്തിൽ 2018ലെ പ്രളയത്തിനുശേഷം നടപ്പിലാക്കിയ ‘പുനർജനി’ പുനരധിവാസ പദ്ധതിക്കായി വിദേശഫണ്ട് സ്വീകരിച്ചതിൽ ക്രമക്കേടുണ്ടോയെന്ന് സിബിഐയ്ക്ക് പരിശോധിക്കാം എന്നായിരുന്നു വിജിലൻസ് ശുപാർശ. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി ഈ ശുപാർശയിൽ നടപടിയെടുക്കാനാണ് സർക്കാർ നീക്കം.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ . വി ഡി സതീശനോട് എനിക്കും നിങ്ങൾക്കും യോജിക്കാം വിയോജിക്കാം , എതിർക്കാം അനുകൂലിക്കാം പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്നും പുനർജനി കേവലമായ ഒരു ഭവന നിർമ്മാണ പദ്ധതി മാത്രമല്ല അത് ഒരു പുനരധിവാസ പദ്ധതിയാണെന്നും കുറിപ്പിൽ പറയുന്നു.