രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ പരാതിയുമായി അതിജീവിതയുടെ ഭർത്താവ് രംഗത്ത് എത്തിയിരുന്നു. രാഹുലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. രാഹുൽ തന്‍റെ കുടുംബ ജീവിതം തകർത്തു. തനിക്ക് വലിയ നാശനഷ്ടം രാഹുൽ കാരണം സംഭവിച്ചുവെന്നും പരാതിയിൽ പറയുന്നു.

വിവാഹിതയാണെന്ന് അറിഞ്ഞിട്ടും രാഹുൽ തന്‍റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. തന്‍റെ അസാന്നിധ്യം അവസരമാക്കി രാഹുൽ തന്‍റെ ഭാര്യയെ വശീകരിച്ചു. താനും ഭാര്യയുമായുള്ള പ്രശ്നം തീർക്കാനാണ് രാഹുൽ ശ്രമിച്ചെന്നായിരുന്നു വാദം. എന്നാൽ ഇത്തരം ഒരു നീക്കവും രാഹുലിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു. രാഹുൽ അവസരം മുതലെടുത്തു. സമൂഹമാധ്യമങ്ങളിൽ തന്‍റെ ലൈംഗികശേഷിയെ പോലും ചോദ്യം ചെയ്തുകൊണ്ടുള്ള മോശപ്പെട്ട പ്രതികരണങ്ങൾ കാണാനിടയായി. മാനസികമായി തകർച്ചയിലേക്ക് നയിച്ചു. കുടുംബത്തിന്‍റെ അഭിമാനത്തിന് ക്ഷതമേറ്റുവെന്നും അതിജീവിതയുടെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ കോന്നി അറ്റച്ചാൽ സ്വദേശി ജോബി ജോസഫിനു കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. രാഹുലിനെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.) 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

ENGLISH SUMMARY:

Rahul Mankootathil is facing new complaints from the husband of the survivor. The husband alleges that Rahul destroyed his family life and caused significant damage, accusing him of having an inappropriate relationship with his wife despite knowing she was married.