അങ്കമാലിയില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ചികില്‍സയിലിരിക്കെ ബിരുദവിദ്യാര്‍ഥിനി  ജാസ്‍ലിയ ജോൺസന്‍ മരിച്ച കേസില്‍ അപകടമുണ്ടാക്കിയ ഡോക്ടര്‍ സിറിയകിനായി തിരച്ചില്‍.  പ്രതിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഡോ.സിറിയക് അതിരമ്പുഴയിലില്ല. വീട് പൂട്ടിയനിലയിലാണ്. 

പാർട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ജാസ്‌ലിയയെ അമിത വേഗത്തിലെത്തിയ കാറിടിച്ചു തെറിപ്പിപ്പിക്കുകയായിരുന്നു. 5 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം, അങ്കമാലിയിൽ കാറിടിച്ച് മരിച്ച എടവനക്കാട് സ്വദേശി ജാസ്ലിയ ജോൺസൻ്റെ മൃതദേഹം കുഴിപ്പള്ളി സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. സഹപാഠികളും നാട്ടുകാരുമടക്കം നിരവധി ആളുകളാണ് അന്തിമോപചാരം അർപ്പിക്കനായി എത്തിയത്. വൃക്കകളും കരളും നേത്ര പടലവും ദാനം ചെയ്തതിലൂടെ നാലു പേർക്കാണ് ജാസ്‍ലിയ വഴി പുതിയ ജീവിതം ലഭിച്ചത്. 

ENGLISH SUMMARY:

In the case of the accidental death of Jaslia Johnson in Angamaly, police are searching for Dr. Syriac, the doctor accused of causing the accident by hitting her with his car. Police conducted a search at the accused’s residence, but Dr. Syriac was not found in Athirampuzha; the house was locked.