പ്രകൃതിയെ അടുത്തറിഞ്ഞ് ഒരു ദിവസം ആഘോഷിക്കണോ, എങ്കില്‍ മലമേല്‍ എക്കോ ടൂറിസം കാണാന്‍ ധൈര്യമായി വണ്ടി കയറിക്കോളൂ. കൊല്ലം പുനലൂരില്‍ നിന്നു മൂന്നു കിലോമീറ്ററോളം താണ്ടണം മലമേല്‍ ടൂറിസം സ്പോട്ടിലേക്കെത്താന്. കാറ്റും മഞ്ഞും കൈകോര്‍ത്ത കുന്നിന് ചരിവ്. ഗേറ്റ് കടന്നു അകത്തേക്കെത്തുമ്പോഴേ കാണാം പ്രകൃതിയൊരുക്കിയ വിരുന്ന്. മുന്നിലുള്ള പാറക്കൂട്ടത്തെ അകലെ നിന്നും നോക്കുമ്പോള്‍ ആകാശവും ഭൂമിയും ഒരുമിച്ച് നില്ക്കുന്നതായി തോന്നും. പച്ചപ്പിന്റെ കുളിര്‍മയില്‍ ചെങ്കല്ലിലൂടെ മുന്നോട്ട് നീങ്ങി പാറക്കൂട്ടത്തിനു മുകളിലെത്തുമോള് എങ്ങനെയാണ് അതിജീവനമെന്നതിനു തെളിവായി ചെറിയ മരങ്ങള്‍ കാണാം. പ്രകൃതിയുടെ നല്ല പാഠം കേട്ട് നടന്നിറങ്ങുമ്പോള്‍ മനസ് സന്തോഷിക്കുമെന്നു തീര്‍ച്ച. ഇനിയും വരാമെന്നു മനസില്‍ കുറിച്ചിട്ടാകും പടിയിറക്കം. അത്രമേല്‍ പ്രീയപ്പെട്ടവയാണ് ഇവിടെ കാണാനാകുക.