പാട്ടുപാടി താളംപിടിച്ച് കൊച്ചുകുട്ടികളുടെ ക്രിസ്മസ് കാരള്‍ സംഘം എത്തിയത് ഭജനപ്പാട്ടു നടക്കുന്നയിടത്ത്. പിന്നെ ഭജന പാടിയവരും ആ കുട്ടികളോടൊപ്പം ക്രിസ്മസ് പാട്ടു പാടുകയായിരുന്നു. മതസൗഹാര്‍ദത്തിന്‍റെ നക്ഷത്രമായി മാറിയിരിക്കുകയാണ് കോട്ടയം കുമരകത്തുകാര്‍. ക്രിസ്മസ് കാരള്‍ സംഘത്തെ സ്വീകരിച്ച് ഭജനപാടിയവര്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്