പത്തനംതിട്ട വെട്ടൂര്‍ ജംക്ഷനില്‍ എത്തുന്നവര്‍ക്ക് ഒരു കൗതുകക്കാഴ്ചയുണ്ട്. വള്ളിപ്പടര്‍പ്പു മൂടിയ വീടിന് മുന്നില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍.ചിത്രകലാ അധ്യാപകന്‍ പ്രിന്‍സാണ് തന്‍റെ വീടിന് മുന്നില്‍ സാന്താക്ലോസിനെ അടക്കം ഒരുക്കിയത്.
ചെടിപ്പടര്‍പ്പുകള്‍ മൂടിയ വീടാണ് ഇതിന്‍റെ മുന്നിലാണ് ക്രിസ്മസ് കാഴ്ചകള്‍.അയല്‍ക്കാര്‍ക്കും ഇതുവഴിയുള്ള യാത്രക്കാര്‍ക്കും കൗതുകമാണ്. വമ്പന്‍ മണികള്‍,ട്രെയിന്‍,പത്തടിയോളം ഉയരമുള്ള സാന്താക്ലോസ്,ഉണ്ണിയേശു അങ്ങനെ രസകരമായ കാഴ്ചകള്‍.ഫോട്ടോയെടുക്കാനും ആളു കൂടുന്നു.
ചിത്രകാരനും ശില്‍പിയുമായ പ്രിന്‍സ് വീടിന് മുന്നില്‍ എല്ലാ ക്രിസ്മസിനും എന്തെങ്കിലും കാഴ്ചകള്‍ ഒരുക്കാറുണ്ട് ഇനി അലങ്കാരങ്ങള്‍ ഒരുക്കിയ വഴി കൂടി അറിയാം.വലിയ ചെടിച്ചെട്ടികളാണ് മണികളായത്.വീപ്പ ട്രെയിനിനിന്‍റെ പകുതി ഭാഗമായി ഇതുവഴി പോകുന്ന ആരും ഒരു നിമിഷം നില്‍ക്കാതെ വെട്ടൂര്‍ ജംക്ഷന്‍ കടന്നു പോകില്ല