അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് നോട്ടീസ് നല്‍കാതെയായിരുന്നുവെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍. നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണെന്നും ഇക്കാര്യം അയ്യപ്പ സ്വാമിയേയും തന്റെ മക്കളേയും തൊട്ട് ആണയിടാമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ ജയില്‍ മോചിതനായ രാഹുലിനെ മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂമാലയിട്ടാണ് സ്വീകരിച്ചത്. കേസിനെ പറ്റി സംസാരിക്കാൻ പാടില്ലെന്ന് ജാമ്യ വ്യവസ്ഥ. എന്നിട്ടും മാധ്യമങ്ങളോട് രാഹുൽ ഈശ്വർ സംസാരിച്ചതോടെ നിർത്താൻ പറഞ്ഞ് ഭാര്യ ദീപ കരഞ്ഞു കാലുപിടിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെയായിരുന്നു രാഹുലിന്‍റെ സംസാരം.
തന്റെ ജയിലിലെ പ്രതിഷേധം പൊലീസിന് എതിരെയായിരുന്നില്ലെന്നും മറിച്ച് മെന്‍സ് കമ്മീഷനുവേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കള്ളത്തെ കള്ളം കൊണ്ട് ജയിക്കാന്‍ കഴിയില്ല. സത്യം കൊണ്ടേ ജയിക്കാനാകൂ. ആരാന്റെ മക്കളെ കള്ളപ്പരാതിയില്‍ അകത്താക്കിയാല്‍ കാണാന്‍ രസമാണ്. അത് സ്വന്തം അനുഭവത്തില്‍ വരുമ്പോഴേ പ്രയാസം മനസിലാകുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.