രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ബലാല്‍സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ക്ക് മൂന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമാനമായ കേസുണ്ടാവരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണത്തിനോട് സഹകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കോടതി ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ നല്‍കിയിട്ടുള്ളത്.
അതിജീവിതയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. അതിജീവിതയുടെ യാതൊരു വിവരങ്ങളും താന്‍ പങ്കുവച്ചിട്ടില്ലെന്നും കേസ് രാഷ്ട്രീയപ്രേരിതമെന്നുമാണ് സന്ദീപ് വാരിയയുടെ വാദം. ഈ കേസില്‍ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്ന രാഹുല്‍ ഈശ്വറിന് പതിനാറാം ദിവസമാണ് കോടതി ജാമ്യം നല്‍കിയത്.