തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടുകയും എന്‍ഡിഎ ഭരണം ഉറപ്പിക്കുകയും ചെയ്തതോടെ മേയര്‍ ആര്യ രാജേന്ദ്രനെതിരെ സൈബര്‍ വാളുകളില്‍ കടുത്ത വിമര്‍ശനം. ആര്യ കാരണമാണ് എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടത് എന്ന രീതിയിലാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ആര്യ രാജേന്ദ്രത്തിനെതിരെ പരസ്യ വിമര്‍ശനവുമായി മുന്‍ കൗണ്‍സിലറായ ഗായത്രി ബാബു രംഗത്തെത്തിയിരുന്നു. മേയര്‍ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ജനകീയത ഇല്ലാതാക്കിയതാണ് കോര്‍പ്പറേഷനിലെ എല്‍ഡിഎഫിന്റെ തിരിച്ചടിക്കു കാരണമെന്ന വിലയിരുത്തലാണ് പലരും പങ്കു വയ്ക്കുന്നത്. ആര്യക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി മോഡലും ബിഗ് ബോസ് താരവുമായ ദിയ സന രംഗത്തെത്തി. ആര്യ മേയര്‍ ആയ സമയത്ത് അഭിനന്ദിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നതായി ദിയ പറഞ്ഞു. ബിജെപി കോർപറേഷൻ പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ അതിന് നിലവിലെ മേയർ ആര്യ രാജേന്ദ്രൻ വലിയൊരു സ്പേസുകളിൽ മാത്രം പരിപാടികള്‍ക്ക് പോയികൊണ്ടിരുന്ന ഒരു "കുട്ടി"യായിരുന്നു ആര്യ രാജേന്ദ്രനെന്നും ദിയ കുറിച്ചു.