ബിജെപി നേതാവ് പി.സി ജോർജിന്റെ സഹോദരൻ തോറ്റു. ഈരാറ്റുപേട്ട നഗരസഭ 29-ാം വാർഡിലാണ് ജോർജിന്റെ സഹോദരൻ ചാർളി ജേക്കബ് മത്സരിച്ചിരുന്നത്. കേരള കോൺഗ്രസ് നേതാവ് ജെയിംസ് കുന്നേൽ ആണ് ഇവിടെ വിജയിച്ചത്. ചാർലി ജേക്കബ് 23 വോട്ടിനാണ് തോറ്റത്. ജെയിംസ് കുന്നേൽ 217 വോട്ട് നേടി ഒന്നാമതെത്തി. സ്വതന്ത്രനായ പ്രിൻസ് തോമസ് 80 വോട്ടുകൾ നേടി. ചാർലി ജേക്കബ് പ്ലാത്തോട്ടത്തിൽ 194 വോട്ടുകൾ നേടി. പി സി ജോർജിന്റെ വാർഡിൽ എൻഡിഎയ്ക്ക് സ്ഥാനാർഥി ഉണ്ടായിരുന്നില്ല.
അതേ സമയം സംസ്ഥാനത്ത് ആദ്യമായി ഒരു കോർപറേഷന്റെ ഭരണം നേടിയ ബിജെപി തിരുവനന്തപുരത്ത് ആരെ മേയർ ആക്കുമെന്നതിൽ ആകാംക്ഷ. സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, മുൻ ഡിജിപി ആർ.ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വി.വി. രാജേഷിന് അനുകൂലമാണെന്നാണ് വിവരം. തിരുവനന്തപുരം കോർപറേഷനിലെ കൊടുങ്ങാനൂർ വാർഡിൽ നിന്നാണ് വി.വി. രാജേഷ് വിജയിച്ചത്.