പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ നാട് വിട്ട് സംസ്ഥാനത്തെത്തിയ മൊണാലിസയെ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് കാമുകന്‍ മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാന്‍ താലികെട്ടി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.  

എന്നാൽ വിവാഹത്തിന് പിന്നാലെ മൊണാലിസയുടെ വയസ്സാണ് സൈബറിടത്തെ ചർച്ചാ വിഷയം. മൊണാലിസയ്ക്ക് പ്രായം 17 ആണെന്നും നടന്നത് ശൈശവ വിവാഹമാണെന്നുമാണ് ചർച്ച. ജനുവരി 21, 2009ലാണ് മൊണാലിസ ജനിച്ചതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. എന്നാല്‍ പ്രായം 18 ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്ന മേജര്‍ രവി, ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റ് മുക്കി. 

ഗോവിന്ദന്‍ സഖാവും കൂട്ടരും ഒരു ശൈശവ വിവാഹം നടത്തികൊടുത്തു, അവര്‍ക്കെന്ത് കോടതി എന്നാണ് മേജര്‍ രവി കുറിപ്പിട്ടത്. മൊണാലിസ ഭോസ്ലെ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിഴിഞ്ഞം പൂവാറില്‍ വെച്ച് നടന്നിരുന്നു. ഈ ചിത്രത്തിലെ തന്നെ നായകനായ ഫര്‍മാന്‍ ഖാനുമായി ഇവര്‍ പ്രണയത്തിലുമായിരുന്നു. വീട്ടുകാര്‍ ഇത് എതിര്‍ത്തതോടെയാണ് ഇരുവരും തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ സംരക്ഷണം തേടിയെത്തിയത്. 

ENGLISH SUMMARY:

The marriage of Monalisa and Farman Khan in Kerala has sparked a significant debate online regarding the bride's age and allegations of child marriage. Authorities have confirmed the bride's age to be 18, contradicting claims of her being 17.