ക്ഷേത്ര ഭരണത്തിലും സമുദായ സംഘടനകളിലും പങ്കാളികളാകാൻ സിപിഎം പ്രവർത്തകർക്കു നേതൃത്വത്തിന്റെ അനുമതി. സിപിഎം ആലപ്പുഴ ജില്ലാവിപുലീകൃത യോഗത്തിലെ ചർച്ചയിൽ നേതൃത്വം ഇക്കാര്യം വ്യക്തമാക്കി. സമുദായ പ്രമാണിമാർക്ക് പിന്നാലെ പാർട്ടി പോകരുതെന്ന് ചർച്ചയിൽ ആവശ്യമുയർന്നു. ആലപ്പുഴയിലെ പാര്‍ട്ടിയില്‍ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് പി.ബി അംഗം പിണറായി വിജയൻ ചർച്ചയിൽ പറഞ്ഞു.
നേതാക്കളുടെ ശൈലിയിൽ തുടങ്ങി, ജില്ലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾഉയർത്തിയുള്ള വിമർശനങ്ങൾക്കും ഒപ്പം, നിരാവധി നിർദ്ദേശങ്ങളും വിപുലീകൃത ജില്ലാകമ്മിറ്റി ചർച്ചയിൽ പങ്കെടുത്തവർ ഉയർത്തി. കുട്ടനാട്ടിലും ആലപ്പുഴയിലും ഗുരുതരമായ സംഘടന പ്രശ്നങ്ങൾ നിലനിൽക്കുന്നതായി പിണറായി വിജയൻസൂചിപ്പിച്ചു. ചില ഏരിയ കമ്മിറ്റികൾ വിഭജിച്ചത് പ്രവർത്തനം ദുർബലമാക്കി. അനാവശ്യമായി കമ്മറ്റികൾ വിഭചിക്കരുത് എന്നും ചർച്ചയിൽ പിണറായി പറഞ്ഞു.
അടിക്കടിയുള്ള പിരിവിൽ ചർച്ചയിൽ പങ്കെടുത്ത ചില പ്രതിനിധികൾ എതിർത്തു. പാർട്ടി അംഗത്വം പരിശോധിക്കണം. പാർട്ടിയെപ്പറ്റി ധാരണയില്ലാത്തവർക്ക് അംഗത്വം ലഭിക്കുന്നെന്നും വിമർശനമുണ്ടായി. ചർച്ച ഇന്നും തുടരും. അതേസമയം
ജില്ലാകമ്മിറ്റി വികസിപ്പിക്കും. പുതിയ ആളുകൾ ജില്ലാഘടകത്തിൽ ഇടംപിടിക്കും. ചേർത്തല, കായാംകുളം, മാവേലിക്കര ഏരിയ സെക്രട്ടറിമാർക്കു സാധ്യതയുണ്ട്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും ജില്ലാകമ്മിറ്റിയിൽ വന്നേക്കും.