തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മലപ്പുറം ജില്ലയില്‍ യു.ഡി.എഫിന്‍റെ സമ്പൂര്‍ണ്ണ ആധിപത്യമാണ്. ജില്ല പഞ്ചായത്തില്‍ യു.ഡി.എഫിന് പ്രതിപക്ഷമില്ല. 94 ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ലഭിച്ചത് മൂന്നെണ്ണം.പൊന്നാനി മേഖല മാത്രമാണ് ജില്ലയില്‍ ഇടതുപക്ഷത്തിനൊരു കച്ചിത്തുരുമ്പായത്.
ആകെയുളള33 ജില്ല പഞ്ചായത്ത് ഡിവിഷനുകളില്‍ മരുന്നിനൊരു പ്രതിപക്ഷത്തെ പോലും വിജയിപ്പിച്ചെടുക്കാന്‍ ഇടതുപക്ഷത്തിനായില്ല.ബഹുഭൂരിപക്ഷം ജില്ല പഞ്ചായത്ത് ഡിവിഷനുകളിലേയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം വന്‍ ഭൂരിപക്ഷത്തോടെയാണ്. 12 നഗരസഭകളില്‍ പൊന്നാനി ഒഴികെ മറ്റെല്ലായിടത്തും യുഡിഎഫ് മുന്നേറ്റം.മൂന്നു പതിറ്റാണ്ടായി സിപിഎം കോട്ടയായി അറിയപ്പെടുന്ന പെരിന്തല്‍മണ്ണ നഗരസഭയും ഈ തരംഗത്തില്‍ വീണു.
പി.വി.അന്‍വറിന്‍റെ സ്വാധീനത്തില്‍ കഴിഞ്ഞ പ്രാവശ്യം ഇടതുപക്ഷം ജയിച്ച നിലമ്പൂരും യുഡിഎഫ് തിരിച്ചു പിടിച്ചു.ആകെയുളള94 ഗ്രാമ പഞ്ചായത്തുകളില്‍ ഇടതുപക്ഷം പിടിച്ചത് മൂന്നു വിരലില്‍ എണ്ണാനാവുന്നത്.വെളിയംകോട്,നിറമരുതൂര്‍,വാഴയൂര്‍ പഞ്ചായത്തുകളില്‍ മാത്രമായി ചുരുങ്ങി. 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 14ഇടത്തും യുഡിഎഫിന്‍റെ വ്യക്തമായ മേധാവിത്തമുണ്ട്.പൊന്നാനിയില്‍ യുഡിഎഫും എല്‍ഡിഎഫം 7വീതം ഡിവിഷനുകള്‍ നേടി തുല്ല്യനിലയിലാണ്.പൊന്‍മുണ്ടം ഗ്രാമപഞ്ചായത്തില്‍ ലീഗിനെതിരെ മല്‍സരിച്ച കോണ്‍ഗ്രസ്–സി.പി.എം സഖ്യം ഭരണം പിടിച്ചെടുത്തു.പൊന്‍മുണ്ടത്ത് മുസ്്ലീം ലീഗിന് ജയിക്കാനായത്4വാര്‍ഡുകളിലാണ്.പെരുവളളൂര്‍ പഞ്ചായത്തില്‍ പ്രതിപക്ഷമില്ലാതെ21വാര്‍ഡുകളിലും യുഡിഎഫ് മേധാവിത്തമാണ്. ജില്ലയില്‍ ബിജെപിക്ക് 33 വാര്‍ഡുകള്‍ ലഭിച്ചു.