പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ചുംബിക്കാൻ ശ്രമിക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെ മാപ്പ് പറഞ്ഞ് പോളണ്ടിൽ താമസിക്കുന്ന മലയാളി യുവതി. ഇൻസ്റ്റഗ്രാമിൽ പോളണ്ട് മല്ലു ഗേൾ എന്ന പേരിലറിയപ്പെടുന്ന വിജയ നായർ എന്ന യുവതിയാണ് താൻ പങ്കുവെച്ച വിഡിയോ പിൻവലിച്ച് മാപ്പ് പറഞ്ഞ് രംഗത്ത് വന്നത്.
വിഡിയോ സമൂഹമാധ്യമത്തിൽ വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും ഒട്ടേറെ പേർ യുവതിയുടെ പെരുമാറ്റം അനുചിതമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ‘കുട്ടിയുടെ അമ്മ അടുത്ത സുഹൃത്താണ്. മാതൃസഹജമായ വാത്സല്യത്തോടെയാണ് കുട്ടിയെ ചുംബിക്കാൻ ശ്രമിച്ചത്. ഇതിനെ സംബന്ധിച്ച് മോശമായ കമന്റുകൾ വന്നത് വേദനിപ്പിച്ചു. കുട്ടികളെ മടിയിലിരുത്തി താലോലിക്കുന്ന സംസ്കാരമാണ് കണ്ടു വളർന്നത്. ഇത് യൂറോപ്പിൽ ഇത്ര വലിയ വിവാദമാകുമെന്ന് വിചാരിച്ചിരുന്നില്ല. ആർക്കെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നു’ – എന്നാണ് യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോയിൽ വ്യക്തമാക്കിയത്.