TOPICS COVERED

ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജീജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് തമ്മിലുള്ള വഴക്ക് ഏറെ ചര്‍ച്ചയായിരുന്നു. ജീജി മാരിയോയും ഭർത്താവ് മാരിയോ ജോസഫും തമ്മില്‍ ഏറ്റുമുട്ടിയ വിഡിയോ പുറത്ത് വന്നിരുന്നു, മർദിച്ചെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തിരുന്നു. ഇടതു കയ്യിൽ കടിച്ചശേഷം മുടി പിടിച്ചു വലിച്ചു എന്നാണ് ജീജിയുടെ പരാതിയിലുള്ളത്. 70,000 രൂപ വിലയുള്ള ഫോൺ പൊട്ടിച്ചതായും പരാതിയിൽ പറയുന്നു. ഭർത്താവ് മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്.

ഫിലോക്കാലിയ ഫൗണ്ടേഷന്‍റെ 27 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച് കിടക്കുകയാണ്

ഇപ്പോഴിതാ പുതിയ വിഡിയോയുമായി എത്തിയിരിക്കുകയാണ് ജീജി മാരിയോ. ഫിലോക്കാലിയ ഫൗണ്ടേഷന്‍റെ 27 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച് കിടക്കുകയാണെന്നും സൗജന്യമായി ഓടുന്ന ആംബുലന്‍സിന് പെട്രോള്‍ അടിക്കാന്‍ നിര്‍വാഹമില്ലെന്നും കറന്റ് ബില്ല് പോലും താന്‍ പണയം വച്ചാണ് അടച്ചതെന്നും എല്ലാവരും സഹായിക്കണമെന്നും വിഡിയോയിലൂടെ പറയുന്നുണ്ട്.

ഭര്‍ത്താവ് കാരണം തനിക്ക് ചെക്ക് മാറാനാവില്ലെന്നും ജീജി പറയുന്നു. ഞാൻ ശരിയാണ് എന്ന് തെളിയിക്കാനോ മേന്മ കാണിക്കാനോ താല്പര്യം എനിക്കില്ലെന്നും. അത്തരം തരം താഴ്ന്ന നിലപാടിനോട് യോജിപ്പില്ലെന്നും ജീജി വിഡിയോയിലൂടെ പറയുന്നു.

ENGLISH SUMMARY:

Gigi Mario's dispute with her husband, Mario Joseph, has garnered significant attention. The Philokalia Foundation faces halted construction and financial struggles, as Gigi pleads for assistance in a recent video.