രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വിവാഹവാഗ്ദാനം നൽകി കഠിനമായി ചൂഷണം ചെയ്യുകയും, ആക്രമിക്കുകയും ചെയ്തു എന്നാണ് ബെംഗളൂരു സ്വദേശിയായ 23കാരി നല്‍കിയ പരാതിയിലുള്ളത്. തന്‍റെ താല്‍പര്യം പരിഗണിക്കാതെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായി എന്നുമാണ് യുവതിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
Also Read: മുറിയിലെത്തിയ ഉടൻ ലൈംഗിക ബന്ധത്തിന് ശ്രമിച്ചു; 'ഇതൊക്കെ നോര്‍മല്‍ അല്ലെ' എന്ന് രാഹുല്‍
''തന്‍റെ കടുത്ത എതിര്‍പ്പ് വകവെയ്ക്കാതെ രാഹുല്‍ ക്രൂരമായി ആക്രമിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തു. ബലമായി ലൈംഗികമായി ഉപയോഗിച്ചു. ഇത് പാനിക്ക് അറ്റാക്കിന് കാരണമായി. എനിക്ക് ശ്വാസമെടുക്കാന്‍ പോലും പ്രയാസമായി. മരുന്ന് കഴിക്കേണ്ടി വന്നു. സാധാരണ നിലയിലേക്ക് എത്തുന്നതിന് മുന്‍പ് രാഹുല്‍ ആക്രമണം തുടര്‍ന്നു. അസഹനീയമായ ശാരീരിരവും വൈകാരികവുമായ ആഘാതമാണ് ഇതുണ്ടാക്കിയത്'' എന്നാണ് യുവതിയുടെ പരാതിയിലുള്ളത്.
ക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷവും രാഹുല്‍ യാതൊരു വികാരമോ മനുഷത്വമോ കാണിച്ചില്ലെന്നും പരാതിയിലുണ്ട്. ''രാഹുലിന് പോകേണ്ടതുണ്ടെന്ന് പറഞ്ഞ് പെട്ടന്ന് തയ്യാറാകാന്‍ ആവശ്യപ്പെട്ടു. രാഹുലിന്‍റെ സുഹൃത്ത് തിരികെ കാറില്‍ കൊണ്ടുവിട്ടു. ശാരീരിര, മാനസികാവസ്ഥകളെ പറ്റി സംസാരിക്കാതെ രാഹുല്‍ വീട്ടിനടുത്ത് ഇറക്കിവിട്ടു. വീട്ടിലെത്തിയപ്പോൾ പൂർണ്ണമായും തകർന്നിരുന്നു. രാഹുല്‍ ഏൽപ്പിച്ച ചതവുകൾക്ക് മരുന്ന് കഴിക്കേണ്ടി വന്നു'' എന്നും യുവതി പറഞ്ഞു.
വിവാഹ കാര്യം സംസാരിക്കാനെന്ന പേരിലാണ് യുവതിയെ ബെംഗളുരു നഗരത്തിൽ നിന്നും കിലോ മീറ്റർ അകലെയുള്ള ഹോംസ്റ്റേ കെട്ടിടത്തിലേക്ക് കൊണ്ടുപോയത്. മുറിക്കുള്ളിൽ എത്തിയ ഉടൻ സംസാരത്തിന് നിൽക്കാതെ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് ശ്രമിക്കുകയായിരുന്നു രാഹുൽ എന്ന് യുവതിയുടെ പരാതിയിലുണ്ട്. തനിക്ക് താൽപര്യമില്ലെന്നും സമയം വേണമെന്നും പറഞ്ഞപ്പോൾ വിവാഹം കഴിക്കാൻ പോകുന്ന 'കാമുകന്മാർക്കിടയിൽ' ഇത്തരം അടുപ്പം 'സ്വാഭാവികമാണ്' എന്നായിരുന്നു രാഹുലിന്റെ മറുപടി.
യുവതിയുടെ പരാതിയുടെ പ്രസക്ത ഭാഗങ്ങള്‍,
2023 സെപ്റ്റംബറിൽ ഇൻസ്റ്റാഗ്രാം വഴി എന്നെ വീണ്ടും ബന്ധപ്പെട്ടു. വളരെ മാന്യമായ രീതിയിലായിരുന്നു സന്ദേശങ്ങൾ. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇൻസ്റ്റാഗ്രാം അഡ്മിൻമാർ നിരീക്ഷിക്കുന്നുണ്ടെന്നും സ്വകാര്യത വേണമെന്നും പറഞ്ഞ് ടെലിഗ്രാം നമ്പർ ആവശ്യപ്പെട്ടു. രാഹുലിനെ വിശ്വസിച്ച് ഞാൻ നമ്പർ നൽകി. ടെലിഗ്രാം വഴി അദ്ദേഹം സ്നേഹം നിറഞ്ഞ സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും രാഹുൽ പറഞ്ഞു.
വിവാഹാലോചന കുടുംബവുമായി പങ്കുവെച്ചു. രാഹുലിന്റെ കരിയർ അസ്ഥിരമായതിനാൽ എന്റെ കുടുംബം ആദ്യം മടിച്ചു. യൂത്ത് കോൺഗ്രസ് പ്രസിഡന്റായതോടെ കുടുംബം വിവാഹവുമായി മുന്നോട്ട് പോകാൻ സമ്മതിച്ചു. അടുത്ത അവധിക്കാലത്ത് ബന്ധുക്കളോടൊപ്പം വീട്ടിൽ വരുമെന്ന് രാഹുൽ ഉറപ്പ് നൽകി. കുടുംബത്തെ സന്ദർശിക്കുന്നതിന് മുൻപ് ഭാവി കാര്യങ്ങൾ ചർച്ച ചെയ്യാൻ സ്വകാര്യമായി കാണണമെന്ന് രാഹുൽ നിർബന്ധിച്ചു. സുഹൃത്തായ ഫെനി നിനനോടൊപ്പം കാറിൽ രാഹുൽ എത്തി നഗരത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള ഒറ്റപ്പെട്ട ഹോംസ്റ്റേ പോലുള്ള കെട്ടിടത്തിലേക്ക് കൊണ്ടുപോയി.
മുറിക്കുള്ളിൽ എത്തിയ ഉടൻ സംസാരത്തിന് നിൽക്കാതെ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് ശ്രമിക്കുകയായിരുന്നു രാഹുൽ. തനിക്ക് താൽപര്യമില്ലെന്നും സമയം വേണമെന്നും പറഞ്ഞപ്പോൾ വിവാഹം കഴിക്കാൻ പോകുന്ന 'കാമുകന്മാർക്കിടയിൽ' ഇത്തരം അടുപ്പം 'സ്വാഭാവികമാണ്' എന്നായിരുന്നു രാഹുലിന്റെ മറുപടി.
തന്‍റെ കടുത്ത എതിര്‍പ്പ് വകവെയ്ക്കാതെ രാഹുല്‍ ക്രൂരമായി ആക്രമിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തു. ബലമായി ലൈംഗികമായി ഉപയോഗിച്ചു. ഇത് പാനിക്ക് അറ്റാക്കിന് കാരണമായി. എനിക്ക് ശ്വാസമെടുക്കാന്‍ പോലും പ്രയാസമായി. മരുന്ന് കഴിക്കേണ്ടി വന്നു. സാധാരണ നിലയിലേക്ക് എത്തുന്നതിന് മുന്‍പ് രാഹുല്‍ ആക്രമണം തുടര്‍ന്നു. അസഹനീയമായ ശാരീരിരവും വൈകാരികവുമായ ആഘാതമാണ് ഇതുണ്ടാക്കിയത്.
വിവാഹത്തോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ രാഹുല്‍ നിലപാട് മാറ്റി. ആരെയും വിവാഹം കഴിക്കാന്‍ തനിക്ക് ഉദ്യേശമില്ലെന്നും തന്‍റെ രാഷ്ട്രീയ ജീവിതം ഭാര്യക്കോ കുട്ടിക്കോ ആവശ്യമായ ശ്രദ്ധ നൽകാൻ തന്നെ അനുവദിക്കില്ലെന്നുമായിരുന്നു രാഹുലിന്‍റെ മറുപടി. ഇതോടെ താന്‍ തകർന്നുപോയി.
ക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷവും രാഹുല്‍ യാതൊരു വികാരമോ മനുഷത്വമോ കാണിച്ചില്ല. രാഹുലിന് പോകേണ്ടതുണ്ടെന്ന് പറഞ്ഞ് പെട്ടന്ന് തയ്യാറാകാന്‍ ആവശ്യപ്പെട്ടു. രാഹുലിന്‍റെ സുഹൃത്ത് തിരികെ കാറില്‍ കൊണ്ടുവിട്ടു. ശാരീരിര, മാനസികാവസ്ഥകളെ പറ്റി സംസാരിക്കാതെ രാഹുല്‍ വീട്ടിനടുത്ത് ഇറക്കിവിട്ടു. വീട്ടിലെത്തിയപ്പോൾ പൂർണ്ണമായും തകർന്നിരുന്നു. രാഹുല്‍ ഏൽപ്പിച്ച ചതവുകൾക്ക് മരുന്ന് കഴിക്കേണ്ടി വന്നു.