വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കൊച്ചിയില്‍ സിനിമ സഹ സംവിധായകന്‍ ജോജോ കുരിശിങ്കലിനെതിരെ പൊലീസ് കേസെടുത്തു. മോഡല്‍ നല്‍കിയ പരാതിയില്‍ മരട് പൊലീസാണ് നടപടിയെടുത്തത്. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. 

 

താന്‍ വിവാഹമോചിതനാണെന്നും പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ജോജോ പറഞ്ഞതായി പരാതിയില്‍ പറയുന്നു. യുവതിയുടെ വീട്ടുകാരുമായും ബന്ധം സ്ഥാപിച്ചു. തുടര്‍ന്ന് ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ലൈംഗീകമായി ഉപദ്രവിച്ചു. കൂടാതെ ദേഹോപദ്രം ഏല്‍പ്പിക്കുകയും അസഭ്യം പറയുകയും ചെയ്തു. പിന്നീട് സുഹൃത്തുക്കള്‍ വഴിയാണ് ജോജോ വിവാഹിതനാണെന്നും ഒരു കുട്ടി ഉണ്ടെന്നും അറിയുന്നത്. 

 

ഇതോടെ ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ താന്‍ ശ്രമിച്ചെങ്കിലും ജോജോ തന്നെ പിന്തുടര്‍ന്ന് ശല്യം ചെയ്തു. ഇതിനിടെ യുവതിയ്ക്ക് മറ്റൊരു വിവാഹാലോചന വന്നു. എന്നാല്‍ വിവാഹം ആലോചിച്ച വ്യക്തിയെ വിളിച്ച് യുവതിയെക്കുറിച്ച് ജോജോ മോശമായി സംസാരിച്ചു. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കാന്‍ യുവതി തയ്യാറായത്. പത്തനാപുരത്ത് മ്ലാവിനെ വെടിവച്ച് കൊന്ന് ഇറച്ചി കഴിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഈ കേസില്‍  വനംവകുപ്പിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ് 

 

 

ENGLISH SUMMARY:

Kochi film assistant director Jojo Kurishingal faces a police case for alleged sexual assault and marriage fraud after a model filed a complaint. The model claims they met on a dating app and he promised marriage before assaulting her.