rahul-mamkotathil-compliant

രാഹുൽ മാങ്കൂട്ടത്തിലിന്റെ ക്രൂരത വിവരിക്കുന്ന പരാതിയാണ് ബെം​ഗളൂരു സ്വദേശിയായ 23 കാരിയുടേത്. നേരത്തെ അറിയാമായിരുന്ന യുവതിയെ  2023 സെപ്റ്റംബറിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇൻസ്റ്റ​ഗ്രാമിലൂടെ ബന്ധപ്പെടുന്നത്. ആദ്യം ഇൻസ്റ്റ​ഗ്രാമിലൂടെയും പിന്നീട് ടെല​ഗ്രാം നമ്പർ വാങ്ങി അതിലൂടെയുമായിരുന്നു ചാറ്റിങ്. വിവാഹ വാ​ഗ്ദാനം നൽകിയാണ് തന്നെ ചൂഷണം ചെയ്തതെന്ന് യുവതി കോൺ​ഗ്രസ് നേതാക്കൾക്ക് അയച്ച പരാതിയിൽ പറയുന്നു.  

വിവാഹ​ കാര്യം സംസാരിക്കാനെന്ന പേരിലാണ് യുവതിയെ ബെം​ഗളുരു ന​ഗരത്തിൽ നിന്നും കിലോ മീറ്റർ അകലെയുള്ള ഹോംസ്റ്റേ പോലുള്ള കെട്ടിടത്തിലേക്ക് കൊണ്ടുപോയത്. മുറിക്കുള്ളിൽ എത്തിയ ഉടൻ സംസാരത്തിന് നിൽക്കാതെ ബലം പ്രയോ​ഗിച്ച് ലൈം​ഗിക ബന്ധത്തിന് ശ്രമിക്കുകയായിരുന്നു രാഹുൽ എന്ന് യുവതിയുടെ പരാതിയിലുണ്ട്. തനിക്ക് താൽപര്യമില്ലെന്നും സമയം വേണമെന്നും പറഞ്ഞപ്പോൾ  വിവാഹം കഴിക്കാൻ പോകുന്ന 'കാമുകി കാമുകന്മാർക്കിടയിൽ' ഇത്തരം അടുപ്പം 'സ്വാഭാവികമാണ്' എന്നായിരുന്നു രാഹുലിന്റെ മറുപടി. 

തന്‍റെ എതിർപ്പ് വകവെക്കാതെ അദ്ദേഹം ക്രൂരമായി ആക്രമിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തു. ശേഷം വിവാഹത്തോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ രാഹുല്‍ നിലപാട് മാറ്റി. ആരെയും വിവാഹം കഴിക്കാന്‍ തനിക്ക് ഉദ്യേശമില്ലെന്നും തന്‍റെ രാഷ്ട്രീയ ജീവിതം ഭാര്യക്കോ കുട്ടിക്കോ ആവശ്യമായ ശ്രദ്ധ നൽകാൻ തന്നെ അനുവദിക്കില്ലെന്നുമായിരുന്നു രാഹുലിന്‍റെ മറുപടി. ഇതോടെ താന്‍ തകർന്നുപോയി എന്നാണ് യുവതിയുടെ പരാതിയിലുള്ളത്. 

ENGLISH SUMMARY:

A 23-year-old Bengaluru resident filed a complaint against MLA Rahul Mamkootathil, detailing a sexual assault after he lured her to a homestay under the guise of marriage talks. The survivor alleged Rahul used force, claiming 'intimacy is normal for future spouses,' only to later backtrack on his marriage commitment citing his political career.