രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ രാഹുലിനെ ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യ. ‘ഈശ്വരാ, പുരുഷ കമ്മീഷൻ എന്ന് പറഞ്ഞു പുരുഷന്മാരെ അപമാനിക്കരുത്. എല്ലാ പുരുഷൻമാരും രാഹുൽമാരല്ല. പൊലീസ് സ്നേഹ സംഭാഷണത്തിനായി കൂട്ടി കൊണ്ട് പോയിട്ടുണ്ട്’ എന്നാണ് ദിവ്യ കുറിച്ചത്.
നേരത്തെ ലൈംഗികാരോപണം നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിൽ നടിമാരായ അനുശ്രീക്കും സീമ ജി. നായർക്കുമെതിരെ രൂക്ഷ പ്രതികരണവുമായി പി.പി. ദിവ്യ രംഗത്ത് വന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണെന്നും ഇങ്ങനെയുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ അനുശ്രീയേയും സീമയേയും പോലുളളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുമെന്നും ദിവ്യ പറഞ്ഞു