കുളച്ചല്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ മാര്‍ത്താണ്ഡ വര്‍മയുടെ ജീവിതം പറയുന്ന പുസ്തകത്തിന്‍റെ പണിപ്പുരയിലാണെന്ന് പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ അമിഷ് ത്രിപാഠി മനോരമ ന്യൂസിനോട്. സൂപ്പര്‍ ഹിറ്റ് സീരിസ് ആയ ‘ശിവ ട്രിലജി’ സിനിമയാക്കാന്‍ ഹോളിവുഡ് നിര്‍മാതാക്കളുമായി ചര്‍ച്ച നടക്കുകയാണെന്ന് അമിഷ് വെളിപ്പെടുത്തി.
അയോധ്യയിലെ ധ്വജാരോഹണം ഇന്ത്യയുടെ സാംസ്ക്കാരിക പുനഃരുദ്ധാരണമാണെന്നും ശ്രീരാമന്‍ എല്ലാവരുടേതുമാണെന്നും അമിഷ് പറഞ്ഞു. മനോരമ ഹോര്‍ത്തൂസിനിടെയാണ് അമിഷ് മനസുതുറന്നത്.